കഴിക്കാത്ത സമൂസയുടെ ബില്ലു കൊടുത്തു; ഹോട്ടലുടമയെ യുവാവ് അടിച്ചു കൊന്നു

കഴിക്കാത്ത സമൂസയ്ക്ക് ബില്ലിട്ടതിനെ തുടര്‍ന്ന് ഹോട്ടലുടമയെ യുവാവ് അടിച്ചു കൊന്നു. മധുര കെ.പുദൂര്‍ ഗവ. ടെക്‌നിക്കല്‍ ട്രെയിനിങ് കോളേജിന് സമീപത്തെ ഹോട്ടലിലാണ് സംഭവമുണ്ടായത്.

ഇഡ്ഡലി കഴിച്ചയാള്‍ക്ക് സമൂസയുടെ തുക കൂടെ ചേര്‍ത്ത ബില്ല് കൊടുത്തതിന് തുടര്‍ന്നാണ് യുവാവ് ഉടമയെ അടിച്ചു കൊന്നത്.

ബില്ലില്‍ സമൂസ കഴിച്ചതായി രേഖപ്പെടുത്തി ഹോട്ടലുടമ മുത്തുകുമാര്‍ തുക ചേര്‍ത്തിരുന്നു. ഇതില്‍ കണ്ണന്‍ പരാതിപ്പെട്ടതോടെ ഇരുവരും തമ്മില്‍ തര്‍ക്കമായി. ഇതിനിടെ പ്രകോപിതനായ കണ്ണന്‍ ഹോട്ടലിലുണ്ടായിരുന്ന തടിക്കഷ്ണമെടുത്ത് മുത്തുകുമാറിനെ അടിക്കുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News