പതിറ്റാണ്ടുകളായി കാത്തിരുന്ന സ്വപ്ന പദ്ധതി; മലപ്പുറം എടപ്പാള്‍ മേല്‍പാലം ഉദ്ഘാടനത്തിനൊരുങ്ങുന്നു

പതിറ്റാണ്ടുകളായി കാത്തിരുന്ന സ്വപ്ന പദ്ധതി മലപ്പുറം എടപ്പാള്‍ മേല്‍പാലം ഉദ്ഘാടനത്തിനൊരുങ്ങുന്നു. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് എടപ്പാളിലെത്തി അവസാനവട്ട നിര്‍മാണ പ്രവൃത്തികള്‍ വിലയിരുത്തി.

കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവു വന്നതോടെയാണ് നിര്‍മാണം വേഗത്തിലായത്. പാലം യാഥാര്‍ഥ്യമായതിന്റെ ആഹ്ലാദത്തിലാണ് നാട്ടുകാരും വ്യാപാരികളും.

തൃശൂര്‍ കോഴിക്കോട്, പാലക്കാട് പൊന്നാനി റോഡുകള്‍ സംഗമിക്കുന്ന എടപ്പാള്‍ ടൗണില്‍ ഗതാഗതക്കുരുക്ക് പതിവായിരുന്നു. എടപ്പാള്‍ കടന്നു പോകാന്‍ മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വന്നിരുന്നത് യാത്രക്കാരെ വലച്ചു. ദീര്‍ഘദൂര വാഹനങ്ങളെല്ലാം ഇതോടെ എടപ്പാള്‍ ഒഴിവാക്കി മറ്റു വഴികള്‍ തേടി. പാലം തുറന്നു കൊടുക്കുന്നതോടെ ദുരിതത്തിന് പരിഹാരമാവും.

പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് എടപ്പാള്‍ മേല്‍പാല പുരോഗതി വിലയിരുത്തി. ഈ മാസം 26 നാണ് ഉദ്ഘാടനം. തിയതി പ്രഖ്യാപിച്ചതോടെ അവസാനമിനുക്കുപണികള്‍ വേഗത്തിലാക്കുകയാണ് തൊഴിലാളികള്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News