കങ്കാരു പടയുടെ പോക്കറ്റ് നിറയും; ടി- 20 ലോകകപ്പിൽ കളിച്ച ഓരോ ടീമുകളുടെയും പ്രൈസ് മണി ഇങ്ങനെ

ന്യൂസിലാൻഡിനെ എട്ട് വിക്കറ്റിന് തകർത്താണ് ഓസ്ട്രേലിയ ടി20 ലോകകപ്പിന്റെ ഏഴാം പതിപ്പിൽ കന്നി മുത്തമിട്ടത്.

ദുബൈയിൽ ഇന്നലെ നടന്ന കലാശപ്പോരാട്ടത്തിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് നിശ്ചിത 20 ഓവറുകളിൽ 4 വിക്കറ്റ് നഷ്ടത്തിൽ ‌172 റൺസ് സ്കോർ ചെയ്തപ്പോൾ, ഓസ്ട്രേലിയ 7 പന്തുകാൽ ബാക്കി നിൽക്കെ വിജയലക്ഷ്യമായ 173 റൺസിലെത്തികയായിരുന്നു‌. 16 റൺസ് വഴങ്ങി 3 വിക്കറ്റെടുത്ത ജോഷ് ഹേസൽവുഡിന്റെ ബോളിംഗ് പ്രകടനവും, വെടിക്കെട്ട് അർധസെഞ്ചുറികൾ നേടിയ മിച്ചൽ മാർഷ്, ഡേവിഡ് വാർണർ എന്നിവരുടെ ബാറ്റിംഗ് പ്രകടനവുമാണ് ഓസ്ട്രേലിയക്ക് കലാശപ്പോരാട്ടത്തിൽ ഉജ്ജ്വല ജയം സമ്മാനിച്ചത്.

അതേസമയം, മൊത്തം 42 കോടി രൂപയാണ് ലോകകപ്പിലെ പ്രൈസ്മണിയിനത്തിൽ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ കൗൺസിൽ ചിലവഴിക്കുന്നത്. ഇതിൽ വിജയികളായ ഓസ്ട്രേലിയക്കാണ് ഏറ്റവും ഉയർന്ന സമ്മാനത്തുക. ഏകദേശം 12 കോടി ഇന്ത്യൻ രൂപക്കടുത്താണ് ലോകകപ്പിലെ പ്രൈസ്മണിയിനത്തിൽ അവർക്ക് ലഭിക്കുക.‌

ഫൈനലിൽ ഓസ്ട്രേലിയയെ നേരിട്ട ന്യൂസിലൻഡിന് ഏകദേശം 6 കോടി രൂപയോളമാണ് പ്രൈസ്മണിയായി ലഭിക്കുക. സെമി ഫൈനലിലെത്തിയ പാകിസ്ഥാൻ, ഇംഗ്ലണ്ട് ടീമുകൾ 3 കോടി രൂപയുമായാകും നാട്ടിലേക്ക് മടങ്ങുക. സൂപ്പർ 12 ഘട്ടത്തിൽ കളിച്ച ഇന്ത്യ ഉൾപ്പെടെയുള്ള 8 ടീമുകൾക്ക് ഏകദേശം 52 ലക്ഷം രൂപ വീതമാണ് സമ്മാനത്തുകയായി ഐസിസി നൽകുക. എന്തായാലും ടീമുകളെല്ലാം ലോകകപ്പ് കഴിഞ്ഞ് മടങ്ങുക നിറഞ്ഞ കീശയോടെയായിരിക്കുമെന്ന കാര്യം ഉറപ്പ്.

കൈരളി ഓണ്‍ലൈന്‍വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News