സംസ്ഥാനത്ത് +1, 9 ക്ലാസുകൾ ആരംഭിച്ചു; ഈ മാസം അവസാനത്തോടെ എല്ലാ കുട്ടികൾക്കും പ്രവേശനം ലഭിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി

സംസ്ഥാനത്ത് ഒമ്പത്, പ്ലസ് വണ്‍ ക്ലാസുകൾ ആരംഭിച്ചു. കൊവിഡ് സാഹചര്യത്തിൽ മറ്റ് ക്ലാസുകൾ ആരംഭിച്ചിരുന്നെങ്കിലും ഒൻപത് പ്ലസ് വണ്‍ക്ലാസുകൾ ഇന്നാണ് തുടങ്ങിയത്. തിരുവനന്തപുരം മണക്കാട് ഗേൾസ് ഹയർസെക്കന്ററി സ്കൂളിൽ മന്ത്രിമാരായ വി ശിവൻ കുട്ടി, ജി ആർ അനിൽ,ആന്‍റണി രാജു മേയർ ആര്യാരാജേന്ദ്രൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സുരേഷ് തുടങ്ങിയവരുടെ നേതൃത്വത്തിൽ കുട്ടികളെ സ്വീകരിച്ചു.

കൊവിഡ് സാഹര്യത്തിൽ സ്കൂൾ തുറന്നതിന് ശേഷം ഇതുവരേയും കുട്ടികൾക്ക് രോഗം റിപ്പോർട്ട് ചെയ്തിട്ടില്ല എന്നത് സന്തോഷം നൽകുന്നുവെന്നും പ്ലസ് വണ്ണിലേക്ക് ഈ മാസം അവസാനത്തോടെ എല്ലാ കുട്ടികൾക്കും പ്രവേശനം ലഭിക്കുമെന്നും മന്ത്രി പറഞ്ഞു. കൊവിഡ് കാരണം വീട്ടിലിരുന്ന് പഠിച്ച കുട്ടികൾക്ക് സ്കൂൾ തുറന്നത് വലിയ സന്തോഷമാണ് നൽകുന്നത്. മ‍ഴക്കെടുതി കാരണം അ‍വധി പ്രഖ്യാപിച്ച ജില്ലകളിലും താലൂക്കുകളിലും അവധി പിൻവലിക്കുന്ന മുറക്ക് ക്ലാസുകൾ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here