വളര്‍ത്തു നായയുടെ കടിയേറ്റ് യുവതിക്ക് പരുക്കേറ്റ സംഭവം; നായയുടെ ഉടമ അറസ്റ്റില്‍

കോഴിക്കോട് താമരശേരി അമ്പായത്തോട്ടില്‍ വളര്‍ത്തുനായയുടെ കടിയേറ്റ് യുവതിയ്ക്ക് പരുക്കേറ്റ കേസില്‍ നായയുടെ ഉടമ അറസ്റ്റില്‍. വെഴുപ്പൂര്‍ എസ്റ്റേറ്റിലെ റോഷനാണ് അറസ്റ്റിലായത്. നാട്ടുകാരുടെ പരാതിയെ തുടര്‍ന്നാണ് പൊലീസ് ഇയാളെ അറസ്റ്റു ചെയ്തത്.

അമ്പായത്തോട്ടില്‍ വളര്‍ത്തു നായ്ക്കളുടെ കടിയേറ്റ് യുവതിക്ക് ഗുരുതരമായി പരുക്കേറ്റ സംഭവത്തിലാണ് നായയുടെ ഉടമയെ പൊലീസ് അറസ്റ്റു ചെയ്തത്. വെഴുപ്പൂര്‍ എസ്റ്റേറ്റിലെ റോഷനാണ് അറസ്റ്റിലായത്.

കഴിഞ്ഞ ദിവസം രാവിലെ ഒന്‍പതുമണിയോടെയാണ് സംഭവം. മദ്രസയില്‍ പോയ കുട്ടിയെ തിരികെ വിളിക്കാനായി പോയതായിരുന്നു ഫൗസിയ. റോഡിലേക്കിറങ്ങിയതും നായ്ക്കള്‍ വളഞ്ഞു. രക്ഷപെടാനായി ശ്രമിക്കുന്നതിനിടെ നിലത്തുവീണ ഫൗസിയയുടെ തലയ്ക്കും മുഖത്തും കൈയ്ക്കും കടിയേറ്റിരുന്നു.

നായ്ക്കളുടെ ഉടമയായ റോഷന്‍ ഇത് കണ്ടെങ്കിലും ആദ്യം അടുത്തേക്ക് വന്നില്ലെന്നും പിന്നീട് നാട്ടുകാര്‍ ഓടിക്കൂടിയതിന് ശേഷം മാത്രമാണ് ഇയാളെത്തി നായ്ക്കളെ പിടിച്ചുമാറ്റിയതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

ഈ നായ്ക്കള്‍ ഇതിനു മുമ്പും പലരേയും കടിച്ചു പരിക്കേല്‍പിച്ചിരുന്നു. നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് പൊലീസ് ഉടമകള്‍ക്ക് താക്കീത് നല്‍കിയിരുന്നു. അതിനിടയിലാണ് ദാരുണമായ സംഭവമുണ്ടായത്. ഗുരുതരമായി പരുക്കേറ്റ യുവതി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here