ചരിത്രകാരന്‍ ബാബസാഹേബ് പുരന്ദരെ അന്തരിച്ചു

വിഖ്യാത ചരിത്രകാരനും എഴുത്തുകാരനും പത്മഭൂഷണ്‍ പുരസ്‌കാര ജേതാവുമായ ബാബാസാഹേബ് പുരന്ദരെ അന്തരിച്ചു. 99 വയസായിരുന്നു. ഇന്ന് പുലര്‍ച്ചെ 5 മണികയോടെ പൂനെയിലെ ദീനാനന്ദ് മങ്കേഷ്‌കര്‍ ആശുപത്രിയിലായിരുന്നു അന്ത്യം.വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ഏതാനും ദിവസങ്ങൾക്കു മുമ്പ് അദ്ദേഹത്തെ പൂനെയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

ഛത്രപതി ശിവാജി മഹാരാജിനെ കുറിച്ചുള്ള ഗ്രന്ഥ രചനയിലൂടെയാണ് ബാബാസാഹേബ് ഏറെ പ്രശസ്തനായത്. ശിവാജിയെ കുറിച്ച് നിരവധി പുസ്തകങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ഭരണവും രാജഭരണ കാലത്തെ കുറിച്ചും അദ്ദേഹം ഗ്രന്ഥങ്ങള്‍ രചിച്ചു. നാടക കലാകാരന്‍ എന്ന നിലയില്‍ ശിവാജിയുടെ ജീവിതത്തെ കുറിച്ച് ‘ജാന്ത രാജ്’ എന്ന പേരില്‍ ഒരു നാടകവും അദ്ദേഹം സംവിധാനം ചെയ്തു.

2019ലാണ് രാജ്യം പത്മ ഭൂഷണ്‍ നല്‍കി അദ്ദേഹത്തെ ആദരിച്ചത്. 2015ല്‍ മഹാരാഷ്ട്ര ഭൂഷന്‍ അവാര്‍ഡും മധ്യപ്രദേശ് സര്‍ക്കാര്‍ കാളിദാസ് പുരസ്‌കാരവും നല്‍കി അദ്ദേഹത്തെ ആദരിച്ചിരുന്നു.

അതേസമയം, അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളിലൂടെ ബാബാസാഹേബ് ജനഹൃദയങ്ങളില്‍ എന്നും ജീവിക്കുമെന്ന് മോദി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. ശിവാജി മഹാരാജിന്റെ ജീവിത ചരിത്രം ജനങ്ങള്‍ക്ക് പകര്‍ന്നുനല്‍കിയതില്‍ അദ്ദേഹത്തിന്റെ സംഭാവനകള്‍ എന്നും സ്മരിക്കപ്പെടും. ഗോവ മുക്തി സാഗരം, ദാദര്‍ നാഗര്‍ ഹവേലി സ്വാതന്ത്ര്യ സമരത്തിലും അദ്ദേഹം നടത്തിയ സംഭാവനകളും മോദി അനുസ്മരണ സന്ദേശത്തില്‍ കൂട്ടിച്ചേര്‍ത്തു.

സംസ്‌കാരം സംസ്ഥാന ബഹുമതികളോടെ നടത്തുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News