അയാളുടെ പേരും മതവും ആണോ ‘നിന്നെ കത്തിക്കുമെന്ന്’ ആക്രോശിക്കുന്നതിന്റെ പിന്നിൽ? സോഷ്യൽ മീഡിയ

പ്രമുഖ യൂട്യൂബർ ഫിറോസ് ചുട്ടിപ്പാറയ്ക്കെതിരെ സൈബർ ആക്രമണം അഴിച്ചുവിട്ട സംഘപരിവാർ അനുകൂലികൾക്കെതിരെ ഒരുകൂട്ടം സോഷ്യൽ മീഡിയ ഉപയോക്താക്കൾ.ഇന്ത്യയിൽ നിയമവിരുദ്ധമായതിനാൽ മയിലിനെ കറിവെക്കാനായി ദുബായിലേക്ക് പോകുന്നു എന്ന ക്യാപ്ഷനിൽ ഫിറോസ് പുറത്തുവിട്ട വീഡിയോയ്ക്ക് നേരെയാണ് സൈബർ ആക്രമണം തുടരുന്നത്

അതേസമയം, ഫിറോസിന് പിന്തുണയും ഒപ്പം ഉയരുന്ന വിമർശനങ്ങൾക്ക് മറുപടിയുമെന്നവണ്ണം ഒരു കൂട്ടം ഉപയോക്താക്കൾ ഇപ്രകാരം ചോദിക്കുന്നു.

അയാളുടെ പേരും മതവും ആണോ, നിന്നെ കത്തിക്കും എന്ന് അയാളുടെ വീഡിയോയുടെ അടിയിൽ ആക്രോശിക്കുന്നതിന്റെ ചേതോവികാരം?.

മയിലിനെ കറി വയ്ക്കാൻ അനുവാദമുള്ള രാജ്യത്തു പോയി അയാൾ അത് ചെയ്യുന്നതിനു അയാളെ കൊല്ലുമെന്ന് ആക്രോശിക്കുന്നത് എന്തിനാണ്??

ഗംഗയിലൂടെ ഒഴുകി നടന്ന മനുഷ്യന്റെ ശരീരത്തിനില്ലാത്ത എന്ത് പ്രിവില്ലേജ് ആണ് അന്യരാജ്യത്തു അറക്കാൻ വച്ച മയിലുകൾക്കുള്ളത്????

തുടങ്ങിയ ചോദ്യങ്ങളാണ് സോഷ്യൽ മീഡിയ ഉന്നയിക്കുന്നത്.

ഫിറോസ് ദേശീയതയെ അപമാനിക്കുകയാണെന്ന് കാട്ടി സംഘപരിവാർ അനുകൂലികൾ രം​ഗത്തെത്തിയത്. മയിലിനെ കൊല്ലുന്നതിന് ഇന്ത്യയിൽ വിലക്കുള്ളത് മയിൽ വംശനാശ ഭീഷണി നേരിടുന്ന ജീവി ആയത് കൊണ്ടല്ല, മയിലിന് ദേശീയ പക്ഷി എന്ന പദവി ഉള്ളത് കൊണ്ടാണ്. അതിനെ മാനിച്ച് കൊണ്ടാണ് ഇന്ത്യൻ പൗരന്മാർ മയിലിനെ കൊന്ന് കറി വെയ്ക്കാത്തത് ‘- തുടങ്ങിയ നിരവധി കമന്റുകളാണ് ഇതിനോടകം പേജിൽ വന്നത്.

പാലക്കാട് എലപ്പുള്ളിക്കടുത്ത ചുട്ടിപ്പാറ സ്വദേശിയാണ് യൂട്യൂബറായ ഫിറോസ്. ഭക്ഷണവും ഗ്രാമീണ രുചികളും ഉള്ളടക്കമാക്കിയിട്ടുള്ള യൂട്യൂബ് വീഡിയോകളാണ് അദ്ദേഹം ചെയ്യാറുള്ളത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍  ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News