ജെ എന്‍ യു വില്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ അക്രമം അഴിച്ചു വിട്ട് എബിവിപി

ജെഎന്‍യു വില്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ അക്രമം അഴിച്ചു വിട്ട് എബിവിപി. അക്രമത്തില്‍ നിരവധി വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു.കഴിഞ്ഞ ദിവസം ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ നടത്താനിരുന്ന പരിപാടി വേദിയിലേക്ക് എബിവിപി പ്രവര്‍ത്തകര്‍ എത്തുകയും അസഭ്യം പറയുകയും ചെയ്തതോടെ, ഒത്തുതീര്‍പ്പിനായി എത്തിയ വിദ്യാര്‍ത്ഥി യൂണിയന്‍ അംഗങ്ങള്‍ക്ക് നേരെ എബിവിപി അക്രമം അഴിച്ചു വിടുകയായിരുന്നു.

എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഉള്‍പ്പടെയുള്ള വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. സംഭവത്തില്‍ പ്രതിഷേധം ശക്തമാക്കുമെന്ന് വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡണ്ട് ഐഷി ഘോഷ് വ്യക്തമാക്കി. ക്രൂരമായ അക്രമം നടന്നിട്ടും ജെഎന്‍യു അഡ്മിനിസ്‌ട്രേഷന്‍ പ്രതികരിക്കാത്തതില്‍ വിദ്യാര്‍ഥികളുടെ പ്രതിഷേധം ശക്തമാകുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here