ഐഎസ്ആര്‍ഒ ചാരക്കേസ്; നമ്പി നാരായണനെതിരായ എസ് വിജയന്റെ ഹര്‍ജി ഹൈക്കോടതി തള്ളി

നമ്പി നാരായണനെതിരെ അന്വേഷണം ആവശ്യപ്പെട്ട്, ഐ എസ് ആര്‍ ഒ ഗൂഢാലോചനക്കേസിലെ ഒന്നാം പ്രതി എസ് വിജയന്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. നമ്പി നാരായണനും മുന്‍ സി ബി ഐ ഉദ്യാഗസ്ഥരും തമ്മിലുള്ള ഭൂമി ഇടപാട് അന്വേഷിക്കണമെന്നായിരുന്നു ഹര്‍ജിക്കാരന്റെ ആവശ്യം.

മുന്‍ സി ബി ഐ ഉദ്യോഗസ്ഥര്‍ക്ക് തമിഴ്‌നാട്ടിലെ തിരുനെല്‍വേലിയില്‍ നമ്പി നാരായണന്‍ ഭൂമി നല്‍കി എന്നായിരുന്നു ആരോപണം. ഐ എസ് ആര്‍ ഒ ചാരക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന സി ബി ഐ  ഡി ഐ ജി യെ നമ്പി നാരായണന്‍ ഭുമി നല്‍കി സ്വാധീനിച്ചു എന്നായിരുന്നു ആരോപണം.

തിരുവനന്തപുരം സി ബി ഐ കോടതി തളളിയതിനെ തുടര്‍ന്നാണ് എസ് വിജയന്‍ ഹൈക്കോടതിയെ സമീപിച്ചത്. കൈവശമുള്ള തെളിവുകളുമായി ആവശ്യമെങ്കില്‍ വീണ്ടും വിചാരണക്കോടതിയെ സമീപിക്കാവുന്നതാണെന്ന് ഹര്‍ജി തള്ളി ക്കൊണ്ട് ഹൈക്കോടതി വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News