കങ്കണയെ ട്രോളി ട്രോളി പണ്ടാരടക്കി കൊമേഡിയൻ ; ലൈക്കടിച്ച് തപ്‌സി പന്നു

ഇന്ത്യക്ക് യഥാര്‍ത്ഥ സ്വാതന്ത്ര്യം ലഭിച്ചത് 2014 ലാണെന്ന് പറയുന്ന കങ്കണയുടെ വിവാദ അഭിമുഖത്തെ ട്രോളി സലോണി ഗൗർ.കങ്കണയെക്കുറിച്ചുള്ള ട്രോള്‍ വീഡിയകളിലൂടെ ശ്രദ്ധേയയാണ് കൊമേഡിയൻ സലോണി ഗൗര്‍. ഇപ്പോഴിതാ കങ്കണയെക്കുറിച്ച് സലോണി പുറത്തിറക്കിയ വീഡിയോ വൈറലായതിന് പിന്നാലെ ലൈക്കടിച്ച് കൊണ്ട് തപ്‌സി പന്നു രംഗത്തെത്തുകയായിരുന്നു.

ബോളിവുഡിലെ മുന്‍നിര നടിമാരായ കങ്കണ റണൗത്തും തപ്സി പന്നുവും തമ്മില്‍ ശീതസമരം നിലവിലുണ്ട്. തപ്സി തന്നെ കോപ്പിയടിക്കുകയാണ് നിരന്തരം ആരോപിക്കുന്ന കങ്കണ രൂക്ഷഭാഷയിലാണ് തപ്സിക്കെതിരെ ട്വീറ്റുകള്‍ ഇട്ടിരുന്നത്. നടന്‍ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണത്തിന് പിന്നാലെയാണ് കങ്കണയും തപ്സിയും തമ്മില്‍ തര്‍ക്കം രൂക്ഷമായത്.

ബോളിവുഡിലെ സ്വജനപക്ഷപാതമാണ് സുശാന്തിന്റെ ആത്മഹത്യയിലേക്ക് വഴിവെച്ചതെന്ന് കങ്കണ ആരോപിച്ചപ്പോള്‍ തപ്സി ഈ വാദത്തെ തള്ളി. വ്യക്തിപരമായ ആക്ഷേപമാണ് സ്വജനപക്ഷ വാദത്തിലൂടെ നടക്കുന്നതെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും തപ്സി പറഞ്ഞിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News