നാടെങ്ങും ദുൽഖറിന്റെ ‘കുറുപ്പ്’… ഇപ്പോഴിതാ കേക്കിലും

കേരളത്തിൻറെ ചുമരുകളിൽ തുടങ്ങി ബുർജ് ഖലീഫയിൽ വരെ കുറുപ്പ് നിറഞ്ഞിരുന്നു. ഇപ്പോഴിതാ ‘കുറുപ്പി’നെ കേക്കിലാക്കിയിരിക്കുയാണ് കേക്ക് ആർട്ടിസ്റ്റായ ഷസ്നീൻ അലി.ലോക്ക്ഡൗണിനു ശേഷം തുറന്ന തിയേറ്ററുകളെ വീണ്ടും സജീവമാക്കി കൊണ്ട് എത്തിയ ‘കുറുപ്പ്’ മികച്ച പ്രതികരണമാണ് നേടി കൊണ്ടിരിക്കുന്നത്.

ഇതിനിടെ കൊച്ചിയിലെ ഒരു കേക്ക് ആർട്ടിസ്റ്റ്. ‘കുറുപ്പ്’ കേക്കിനൊപ്പം നിൽക്കുന്ന ദുൽഖർ സൽമാന്റെ ചിത്രങ്ങളും ശ്രദ്ധ നേടുകയാണ്. കേക്ക് ആർട്ടിസ്റ്റായ ഷസ്നീൻ അലിയാണ് ഈ ‘കുറുപ്പ്’ കേക്ക് ഡിസൈൻ ചെയ്തത്.

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫയിൽ കുറുപ്പിന്റെ ട്രെയിലർ തെളിഞ്ഞിരുന്നു. ‘കുറുപ്പി’ന്റെ പ്രമോഷനും പ്രീമിയറുമൊക്കെയായി ബന്ധപ്പെട്ട് ദുബായിൽ ആയിരുന്നു ദുൽഖർ സൽമാനും ഭാര്യ അമാൽ സൂഫിയയും മകൾ മറിയവും കഴിഞ്ഞ ദിവസമാണ് തിരികെ കൊച്ചിയിലെത്തിയത്. കൊച്ചി എയർപോർട്ടിലെത്തിയ ദുൽഖറിന്റെയും കുടുംബത്തിന്റെയും ചിത്രങ്ങളും വീഡിയോയും ആരാധകർ ഏറ്റെടുത്തിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News