എറണാകുളത്ത് വാഹനങ്ങള്‍ കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരുക്ക്

എറണാകുളത്ത് രണ്ട് സ്വകാര്യ ബസുകളുള്‍പ്പെടെ 13 ഓളം വാഹനങ്ങള്‍ കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്. ഫൈന്‍ ആര്‍ട്സ് ഹാളിന് സമീപം ഫോര്‍ഷോര്‍ റോഡിലായിരുന്നു അപകടം. അമിതവേഗത്തിലെത്തിയ സ്വകാര്യ ബസിന്റെ ബ്രേക്ക് പെഡല്‍ ഒടിഞ്ഞതിനെ തുടര്‍ന്ന് നിയന്ത്രണം നഷ്ടമായതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

ഇടക്കൊച്ചി കാക്കനാട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന മരിയ എന്ന സ്വകാര്യ ബസാണ് നിയന്ത്രണം വിട്ടത്. തുടര്‍ന്ന് മുന്നില്‍ സഞ്ചരിക്കുകയായിരുന്ന വാഹനങ്ങളിലും റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളിലും ഇടിക്കുകയായിരുന്നു.

റോഡരികിലെ മരത്തില്‍ ഇടിച്ചാണ് ബസ് നിന്നത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ബസ് ഡ്രൈവര്‍ എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരായി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here