‘ന്റമ്മോ ഒരു രക്ഷയില്ല’ …. പാൽ കൊഴുക്കട്ട ട്രൈ ചെയ്ത് നോക്കൂ…

വളരെ സ്വാദിഷ്‌ടമായ ഒരു വിഭവം ആണ് പാൽ കൊഴുക്കട്ട. ചുരുങ്ങിയ സമയം കൊണ്ട് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

ആവശ്യമായ സാധനങ്ങൾ

അരിപ്പൊടി ഒരു കപ്പ്
തേങ്ങാപ്പാൽ 1 തേങ്ങയുടെ.. ഇതിന്റെ ഒന്നാംപാലും രണ്ടാംപാലും മാറ്റിവെക്കണം..
ഉള്ളി ഒന്ന്
കറിവേപ്പില ഒരു പിടി
ജീരകം ഒരു നുള്ള്
ഉപ്പ് ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

അരിപ്പൊടിയിൽ ആവശ്യാനുസരണം ഉപ്പ് ചേർത്ത് ചൂടുവെള്ളം ഒഴിച്ച് ചപ്പാത്തി മാവിന്റെ പരുവത്തിൽ കുഴയ്ക്കുക. അത് ചെറിയ നാരങ്ങാ വലിപ്പത്തിലുള്ള ബോളുകൾ ആക്കി മാറ്റിവയ്ക്കുക. അതിനുശേഷം രണ്ടാം പാലിൽ ഒരു ഗ്ലാസ് വെള്ളവും ചേർത്ത് തിളപ്പിക്കാൻ വയ്ക്കുക. അതിലേക്ക് ഉള്ളി ചെറുതായി അരിഞ്ഞതും കറിവേപ്പിലയും ജീരകവും ചേർക്കുക. പാകത്തിന് ഉപ്പ് ചേർക്കുക.

ഇത് നന്നായി തിളച്ചുവരുമ്പോൾ അതിലേക്ക് ഒന്നാംപാൽ ചേർക്കുക. അതും കൂടി തിളയ്ക്കുമ്പോൾ ഈ അരിപ്പൊടി കൊണ്ടുണ്ടാക്കിയബോളുകൾ തിളച്ച വരുന്ന പാലിലേക്ക് ചേർക്കുക. അതൊന്നു കുറുകി വരാനായി രണ്ട് ടീസ്പൂൺ അരിപ്പൊടി കുറച്ചു വെള്ളത്തിൽ ചാലിച്ച് ഈ തേങ്ങ പാലിലേക്ക് ഒഴിക്കുക. എന്നിട്ട് ഒരു 10 മിനിറ്റ് ഇത് മൂടിവയ്ക്കുക. അപ്പോഴേക്കും നമ്മുടെ പിടി റെഡിയാക്കുന്നത് ആയിരിക്കും. ഇതൊരു സിമ്പിൾ അതുപോലെതന്നെ സ്വാദിഷ്ടമായ ഒരു വിഭവമാണ്. എല്ലാരും ട്രൈ ചെയ്തു നോക്കുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here