മുൻ മിസ് കേരള ജേതാക്കളുടെ മരണം; പ്രതി അബ്ദുറഹ്മാനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

കൊച്ചിയില്‍ മുന്‍ മിസ് കേരള ജേതാക്കളടക്കം മൂന്നു പേര്‍ വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ പ്രതി അബ്ദുറഹ്മാനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. മൂന്ന് മണിക്കൂർ നേരത്തേക്കാണ് കസ്റ്റഡിയിൽ വിട്ടത്. മൂന്ന് ദിവസത്തെ കസ്റ്റഡി ആയിരുന്നു പൊലിസ് ആവശ്യപ്പെട്ടിരുന്നതെങ്കിലും പ്രതിയുടെ ആരോഗ്യസ്‌ഥിതി പരിഗണിച്ചാണ് കസ്റ്റഡി സമയം കുറച്ചത്. വൈകിട്ട് 4.30ന് പ്രതിയെ തിരികെ കോടതിയില്‍ ഹാജരാക്കണം.

മുന്‍ മിസ് കേരള ജേതാക്കളടക്കം മൂന്നു പേര്‍ വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ നിരവധി ദുരൂഹതകള്‍ നിലനില്‍ക്കുന്നതിനിടയിലാണ് കേസിലെ പ്രതി അബ്ദു റഹുമാനെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയത്. അപകട സമയത്ത് ഡ്രൈവര്‍ അബ്ദുള്‍ റഹുമാന്‍ മദ്യപിച്ചതായി പൊലീസ് കണ്ടെത്തിയിരുന്നു.

എന്നാല്‍ ഇതുമാത്രമല്ല അപകടത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇവര്‍ പങ്കെടുത്ത ഹോട്ടലിലെ നിശാ പാര്‍ട്ടി സംബന്ധിച്ചും നിരവധി ദുരൂഹതകളുണ്ട്. നിശാ പാര്‍ട്ടി നടന്ന ഹാളിലെ സിസിടിവി ദൃശ്യങ്ങള്‍ ഹോട്ടല്‍ ജീവനക്കാര്‍ നശിപ്പിച്ചതു തന്നെയാണ് സംഭവത്തില്‍ സംശയം നിലനിര്‍ത്തുന്നത്. ഒപ്പം ഇവരുടെ കാറിനെ പിന്‍തുടര്‍ന്നെത്തിയ ഓഡി കാര്‍ സംബന്ധിച്ചും ദുരൂഹതകളുണ്ട്.

അതേസമയം, ഓഡി കാര്‍ ഏതു സാഹചര്യത്തിലാണ് ഇവരെ പിന്‍തുടര്‍ന്നതെന്ന് പൊലീസ് അന്വേഷിക്കുകയാണ്. മദ്യ ലഹരിയില്‍ വാഹനം ഓടിക്കുന്നത് ഒ‍ഴുവാക്കാനാണ് ഇവരെ പിന്‍തുടന്നതെന്നാണ് ഓഡി കാര്‍ ഡ്രൈവര്‍ ഷൈജു പൊലീസില്‍ നല്‍കിയ മൊ‍ഴി. എന്നാല്‍ അപകടത്തിന് ശേഷം നിശാ പാര്‍ട്ടി നടന്ന ഹോട്ടലുടമയെ ഷൈജു ഫോണില്‍ ബന്ധപ്പട്ടതും കേസിലെ സംശയങ്ങള്‍ വര്‍ദ്ധിപ്പിക്കുകയാണ്. ഈസാഹചര്യത്തിലാണ് പ്രതി അബ്ദുറഹ്മാനെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍  വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News