രാജ്യസഭാ ഉപതെരഞ്ഞെടുപ്പ്: ജോസ്. കെ.മാണി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

രാജ്യസഭാ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ്. കെ.മാണി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. തിങ്കളാഴ്ച രാവിലെ 11.30 ഓടെ നിയമസഭാ സെക്രട്ടറി മുന്‍പാകെയാണ് പത്രിക സമര്‍പ്പിച്ചത്.

എല്‍ഡിഎഫ് കണ്‍വീനറും സിപിഎം ആക്ടിങ് സെക്രട്ടറിയുമായ എ വിജയരാഘവന്‍, സിപിഐ അസിസ്റ്റന്റ് സെക്രട്ടറി കെ. പ്രകാശ് ബാബു, മന്ത്രിമാരായ ജി.ആര്‍. അനില്‍, എ.കെ.ശശീന്ദ്രന്‍, റോഷി അഗസ്റ്റിന്‍, ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ്, തോമസ് ചാഴികാടന്‍ എംപി, എംഎല്‍എമാരായ മാത്യു ടി. തോമസ്, ജോബ് മൈക്കിള്‍, സെബാസ്റ്റിയന്‍ കുളത്തിങ്കല്‍, കേരളാ കോണ്‍ഗ്രസ് എം ഓഫീസ് ചാര്‍ജ് ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ് തുടങ്ങിയവര്‍ അനുഗമിച്ചു.

ഈ മാസം 29നാണ് ഉപതിരഞ്ഞെടുപ്പ്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി നവംബര്‍ 16. സൂക്ഷ്മപരിശോധന 17ന്. പിന്‍വലിക്കാനുള്ള അവസാന തീയതി 22. 29 ന് രാവിലെ 9 മുതല്‍ 4 വരെ പോളിങ് നടക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here