സംസ്ഥാനത്ത് തുലാവർഷ മഴ സർവ്വകാല റെക്കോർഡ് മറികടന്നു

എല്ലാ റെക്കോർഡും ഭേദിച്ച് കേരളത്തിൽ തുലാവർഷം തുടരുന്നു. ഒക്ടോബർ ഒന്നു മുതൽ നവംബർ 15 വരെ കേരളത്തിൽ ഇതുവരെ ലഭിച്ചത് 833.8 മിമീ മഴ ലഭിച്ചു. 2010 ൽ ലഭിച്ച 822.9 മിമീ മഴയാണ് ഇതുവരെയുള്ള സർവ്വകാല റെക്കോർഡ്.

ഡിസംബർ 31 ന് അവസാനിക്കുന്ന (92 ദിവസം) തുലാവർഷം 45 ദിവസം കൊണ്ടുതന്നെ ഇത്തവണ സർവ്വകാല റെക്കോർഡ് മറികടന്നു.

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ലഭ്യമില്ല 121 വർഷത്തെ കണക്കു പ്രകാരം തുലാവർഷ മഴ 800 മിമീ കൂടുതൽ ലഭിച്ചത് ഇതിനു മുൻപ് രണ്ടു തവണ മാത്രം 2010,1977 (809.1 മിമീ) ആണ്.

അതേസമയം, മറ്റു രണ്ട് റെക്കോർഡുകൾ ഈ വർഷം ഭേദിച്ചിരുന്നു. 2021 ജനുവരി, ഒക്ടോബർ മാസങ്ങളിൽ മഴ സർവകാല റെക്കോർഡ് മറികടന്നിരുന്നു. ബംഗാൾ ഉൾക്കടൽ ന്യുനമർദം നവംബർ 18 ന് തമിഴ്നാട്, ആന്ധ്രാ തീരത്തു പ്രവേശിക്കും. നവംബർ 17ന് അറബിക്കടലിൽ മഹാരാഷ്ട്ര തീരത്ത് പുതിയ ന്യുനമർദം രൂപപ്പെടും.

അടുത്ത 3 മണിക്കൂറിൽ കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, വയനാട്, മലപ്പുറം എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കി.മി വരെ വേഗതയിൽ വീശുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍  വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News