”ഇനിയും കൂടുതല്‍ ഉയരങ്ങള്‍ താണ്ടുക” എം എ യൂസഫലിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹന്‍ലാലും മമ്മൂട്ടിയും

പ്രമുഖ വ്യവസായി എം എ യൂസഫലിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹന്‍ലാലും മമ്മൂട്ടിയും. എന്നും പ്രചോദനം നല്‍കുന്ന വ്യക്തിയാണ് യൂസഫലിയെന്ന് പിറന്നാള്‍ ആശംസയറിയിച്ച്‌ താരങ്ങള്‍ പറഞ്ഞു.

‘എന്നും പ്രചോദനമായ സഹോദരന് ജന്മദിനാശംസകള്‍. നിങ്ങള്‍ക്ക് ഇനിയും കൂടുതല്‍ ഉയരങ്ങള്‍ താണ്ടുകയും ആരോഗ്യവാനും അനുഗ്രഹീതനും ആയി തുടരുകയും ചെയ്യട്ടെ’- മമ്മൂട്ടിയുടെ വാക്കുകള്‍.

‘ഞാന്‍ ഇതുവരെ കണ്ടിട്ടുള്ളതില്‍ വച്ച്‌ ദയയും എളിമയുമുള്ള, പ്രചോദനം നല്‍കുന്ന ഒരു വ്യക്തികളില്‍ ഒരാള്‍ക്ക്. നിങ്ങള്‍ക്ക് എല്ലായിപ്പോഴും ആരോഗ്യവും സന്തോഷവും നേരുന്നു. ജന്മദിനാശംസകള്‍ യൂസഫലി ഇക്ക, ദൈവം അനുഗ്രഹിക്കട്ടെ’ എന്നാണ് മോഹന്‍ലാല്‍ കുറിച്ചത്.

ഈ വര്‍ഷം ഫോബ്‌സ് മാഗസിന്‍ പ്രസിദ്ധീകരിച്ച ഇന്ത്യയിലെ അതിസമ്ബന്നരുടെ പട്ടികയില്‍ ഇടം നേടിയ ആറ് പേരുടെ പട്ടികയില്‍ ഒരാളാണ് യൂസഫലി. ഇന്ത്യക്കാരടക്കം 3100ത്തോളം പേര്‍ ജോലി ചെയ്യുന്ന ഗള്‍ഫിലെ പ്രമുഖ വ്യവസായ സ്ഥാപനമായ എം.കെ ഗ്രൂപ്പിന്റെയും മാനേജിങ് ഡറക്ടറാണ് ഇദ്ദേഹം. സമൂഹ്യരംഗത്തെ സംഭാവനകള്‍ കണക്കിലെടുത്ത് 2008ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News