കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; മുഖ്യപ്രതി കിരണ്‍ പിടിയില്‍

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ മുഖ്യപ്രതി കിരണ്‍ പിടിയില്‍. പിടിയിലായത് പാലക്കാട് കൊല്ലങ്കോട് നിന്ന്. തട്ടിപ്പിലെ പ്രധാന കണ്ണികളില്‍ ഒരാളാണ് കിരണ്‍. കേസി ല്‍ ഇനി പിടികൂടാനുള്ളത് 2 മുന്‍ ഭരണ സമിതി അംഗങ്ങളെയാണ്.

ബാങ്കിലെ കമ്മീഷൻ ഏജന്റായിരുന്ന കിരൺ കേസിനെത്തുടർന്ന് ഒളിവിൽ പോകുകയായിരുന്നു.ബാങ്ക് ജീവനക്കാരനല്ലാത്ത തനിക്ക് തട്ടിപ്പിൽ യാതൊരു പങ്കുമില്ലെന്ന വാദം ഉന്നയിച്ച് കിരൺ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നെങ്കിലും കോടതി ജാമ്യം അനുവദിച്ചിരുന്നില്ല.

കമ്മീഷൻ ഏജൻ്റായ കിരണിൻ്റ അക്കൗണ്ടിലേക്ക് 46 വായ്പകളിൽ നിന്നായി 23 കോടി രൂപ എത്തിയെന്നാണ് കണ്ടെത്തൽ. ഇത് തെളിയിക്കുന്ന രേഖകളും അന്വേഷണ സംഘത്തിന് കിട്ടിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News