ആലപ്പുഴ ജില്ലയിലെ എല്ലാ വിദ്യാഭാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി

കനത്ത മഴയെ തുടര്‍ന്ന് ആലപ്പുഴ ജില്ലയിലെ എല്ലാ വിദ്യാഭാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചു.  അറബിക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെടുന്നതിനാല്‍ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ വരും ദിവസങ്ങളിൽ കനത്ത മഴക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു.

നവംബർ 18 വരെ മഴ ശക്തമായി തുടരും. അറബിക്കടലിൽ മഹാരാഷ്ട്ര ഗോവ തീരത്ത് പുതിയ ന്യൂനമർദ്ദം രൂപപ്പെടുന്നുവെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൻറെ അറിയിപ്പ്. നവംബർ 17 ഓടെ ന്യൂനമർദ്ദം ചുഴലിക്കാറ്റായി കരയിലേക്ക് ആഞ്ഞുവീശിയേക്കും.

മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. ഇതോടെ നവംബർ 18 വരെ കൊങ്കൺ തീരത്തും ബംഗാൾ തീരത്തും കനത്ത മഴക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. അടുത്ത മൂന്നു മണിക്കൂറില്‍ 12 ജില്ലകളില്‍ വ്യാപക മഴ ലഭിക്കും.

മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗത്തിലുള്ള കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാല്‍ അതീവ ജാഗ്രത പുലര്‍ത്താനാണ് നിര്‍ദേശം. എറണാകുളം, ഇടുക്കി, തൃശൂര്‍,കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. മറ്റു ജില്ലകളില്‍ യെല്ലോ അലർട്ടാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News