മഴക്കെടുതി; 400 കോടി രൂപയുടെ കൃഷി നാശം, കേന്ദ്രപാക്കേജ് ആവശ്യമെന്ന് മന്ത്രി പി പ്രസാദ്

സംസ്ഥാനത്ത് മഴക്കെടുതിയില്‍ കൃഷിനാശം 400 കോടി കവിയുമെന്ന് കൃഷി മന്ത്രി പി.പ്രസാദ്.കുട്ടനാട്ടിൽ മാത്രമായി 5018 ഹെക്ടർ കൃഷി നശിച്ചു. കൃഷി നാശത്തിൽ കണക്കെടുപ്പ് പുരോഗമിക്കുകയാണെന്നും മഴക്കെടുതിയിൽ കേന്ദ്രപാക്കേജ് ആവശ്യമെന്ന് മന്ത്രി പറഞ്ഞു.

നഷ്ടപരിഹാരം സമയബന്ധിതമായി നടപ്പിലാക്കുമെന്നും. മുപ്പത് ദിവസത്തിനകം നഷ്ടപരിഹാരത്തിനായുള്ള അപേക്ഷസമർപ്പിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും കൃഷിക്കാർ തന്നെ തങ്ങളുടെ കൃഷിസ്ഥലത്തിന്റെ നാശനഷ്ട ഫോട്ടോ എടുത്ത് ഉദ്യോഗസ്ഥർക്ക് അയച്ചുകൊടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, നഷ്ടപരിഹാര അപേക്ഷ നൽകാൻ നിശ്ചിത ദിവസ മാനദണ്ഡം അടിച്ചേൽപ്പിക്കില്ല. ഹെക്ടറിന് 13,500 രൂപ നഷ്ടപരിഹാരം നൽകാനാണ് നിലവിൽ നിശ്ചയിച്ചിരിക്കുന്നത്.തുടർച്ചയായി പെയ്യുന്ന കനത്തമഴയെ തുടർന്ന് വിവിധ ജില്ലകളിലായി വൻ നാഷനഷ്ട്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍  വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here