ന്യൂനപക്ഷങ്ങൾക്ക് എതിരായ സംഘപരിവാർ ആക്രമണങ്ങളിൽ സിപിഐഎം ഏകദിന പ്രതിഷേധം സംഘടിപ്പിക്കും

ന്യൂനപക്ഷങ്ങൾക്ക് എതിരായ സംഘപരിവാർ ആക്രമണങ്ങളിൽ സിപിഐഎം ഏകദിന പ്രതിഷേധം സംഘടിപ്പിക്കും. ഡിസംബർ ഒന്നിന് ആണ് രാജ്യ വ്യാപകമായി പ്രതിഷേധ ദിനം ആചരിക്കുക. ക്രിസ്ത്യൻ മുസ്ലീം വിഭാഗങ്ങൾ ഉൾപ്പടെയുള്ള ന്യൂനപക്ഷങ്ങൾക്ക് എതിരായ അക്രമ പരമ്പരകളിൽ സിപിഐഎം പോളിറ്റ് ബ്യൂറോ ആശങ്ക രേഖപ്പെടുത്തി.

സമൂഹ മാധ്യമങ്ങൾ വഴി സംഘപരിവാർ അനുകൂല അക്കൗണ്ടുകൾ വർഗീയ വിദ്വേഷം പ്രചരിപ്പിക്കുകയാണ് എന്നും സിപിഐഎം വാർത്താ കുറിപ്പിലൂടെ ചൂണ്ടിക്കാട്ടി. നിയമം ഉപയോഗിച്ച് ഇരകളെ സംരക്ഷിക്കുന്നതിന് പകരം ശിക്ഷിക്കുകയാണ് എന്നും സിപിഐഎം വ്യക്തമാക്കി.

ഈ വർഷം സെപ്റ്റംബർ വരെ ക്രിസ്ത്യൻ മുസ്ലീം വിഭാഗങ്ങളുടെ ആരാധനാലയങ്ങൾക്ക് നേരെ മുന്നൂറോളം ആക്രമണങ്ങൾ നടന്നിട്ടുണ്ട്. പശുക്കടത്തും ലൗ ജിഹാദും ആരോപിച്ച് രാജ്യത്തെ മുസ്ലീം നാമധാരികൾക്ക് നേരെ ആൾക്കൂട്ട ആക്രമണവും പോലീസ് കസ്റ്റഡിയിൽ മർദ്ദനങ്ങളും തുടരുകയാണ് എന്നും സിപിഐഎം വിലയിരുത്തി.

പാർട്ടിയുടെ എല്ലാ ഘടകങ്ങൾക്കും പ്രതിഷേധ ദിനത്തിൻ്റെ ഭാഗമാകാൻ സിപിഐഎം കേന്ദ്ര കമ്മിറ്റി ആഹ്വാനം ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News