
ശക്തമായ മഴയെ തുടർന്ന് ജില്ലയിൽ പലഭാഗങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ട സാഹചര്യത്തിൽ എലിപ്പനിക്കെതിരെ പൊതുജനങ്ങളും രക്ഷാപ്രവർത്തകരും ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.കെ.എസ് ഷിനു അറിയിച്ചു.
വെള്ളക്കെട്ടുകളിൽ ഇറങ്ങുന്നവർ ഗ്ലൗസ്, കാലുറ എന്നിവ ധരിക്കണം. കൈ കാലുകളിൽ മുറിവുള്ളവർ വെള്ളക്കെട്ടുകളിൽ ഇറങ്ങരുത്.
രക്ഷാപ്രവർത്തനങ്ങൾക്കുൾപ്പെടെ വെള്ളക്കെട്ടുകളിൽ ഇറങ്ങുന്നവർ എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സി സൈക്ലിൻ ആരോഗ്യപ്രവർത്തകരുടെ നിർദേശ പ്രകാരം കഴിക്കണം.
മലിന ജലവുമായി സമ്പർക്കത്തിലേർപ്പെട്ടവർക്ക് കടുത്തപനി, തലവേദന, കണ്ണിൽ ചുവപ്പ് തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാലുടൻ അടുത്തുള്ള ആരോഗ്യകേന്ദ്രത്തിലെത്തി ചികിത്സ തേടണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here