സൂര്യാസ്തമയത്തിനു ശേഷവും ഇനി പോസ്റ്റ്മോർട്ടം നടത്താം

അവയവ ദാനത്തിന് ഗുണകരമാകും വിധം പോസ്റ്റ്‌മോര്‍ട്ടത്തിനുള്ള സമയക്രമത്തില്‍ മാറ്റം വരുത്തി കേന്ദ്രസര്‍ക്കാര്‍. പോസ്റ്റ്‌മോര്‍ട്ടം പകല്‍ വെളിച്ചത്തില്‍ ആകണമെന്ന വ്യവസ്ഥയാണ് മാറ്റം വരുത്തിയത്.

കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ പുതിയ വിജ്ഞാപനം അനുസരിച്ച് ഇനിമുതല്‍ രാത്രിയിലും പോസ്റ്റുമോര്‍ട്ടം നടത്താം. ഇതിനായി ആശുപത്രിയില്‍ കൃത്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഉണ്ടാകണം. കൂടാതെ വീഡിയോ റെക്കോര്‍ഡിങ് ഉറപ്പാക്കണമെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം ക്രമസമാധാന പ്രശ്‌നം ഉണ്ടെങ്കില്‍ നരഹത്യ, ആത്മഹത്യ, ബലാത്സംഗം, ജീര്‍ണിച്ച മൃതദേഹങ്ങള്‍, ദുരുപയോഗപ്പെട്ടത് എന്ന് സംശയിക്കുന്ന മൃതദേഹങ്ങള്‍ തുടങ്ങിയവയുടെ പോസ്റ്റുമോര്‍ട്ടവും ഇത്തരത്തില്‍ ചെയ്യാമെന്ന് മന്ത്രാലയം വ്യക്തമാക്കി.

അടിസ്ഥാന സൗകര്യങ്ങളുള്ള ആശുപത്രികളിൽ വെച്ച് സൂര്യാസ്തമയത്തിനുശേഷവും പോസ്റ്റ്‌മോർട്ടം നടത്താമെന്നാണ് പുതിയ നിർദ്ദേശം. സൂര്യാസ്തമയത്തിനു ശേഷം പോസ്റ്റ്മോർട്ടം നടത്താൻ പാടില്ലെന്ന വ്യവസ്ഥ കേന്ദ്ര ആരോഗ്യ മന്ത്രാലയം നീക്കുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News