മോഡലുകളുടെ അപകട മരണം; പ്രതി അബ്ദുറഹ്മാന് ജാമ്യം

കൊച്ചിയില്‍ മോഡലുകള്‍ വാഹനാപകടത്തില്‍ മരിച്ച കേസില്‍ പ്രതി അബ്ദുറഹ്മാന് ജാമ്യം. മോശം ആരോഗ്യസ്ഥിതി കണക്കിലെടുത്താണ് കോടതി ജാമ്യം അനുവദിച്ചത്.

അതേസമയം മുന്‍ മിസ് കേരള ജേതാക്കളടക്കം മൂന്നു പേര്‍ വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ നിരവധി ദുരൂഹതകള്‍ നിലനില്‍ക്കുന്നതിനിടയിലാണ് കേസിലെ പ്രതി അബ്ദു റഹുമാന് ജാമ്യം നല്‍കിയത്.

അപകട സമയത്ത് ഡ്രൈവര്‍ അബ്ദുള്‍ റഹുമാന്‍ മദ്യപിച്ചതായി പൊലീസ് കണ്ടെത്തിയിരുന്നു. എന്നാല്‍ ഇതുമാത്രമല്ല അപകടത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇവര്‍ പങ്കെടുത്ത ഹോട്ടലിലെ നിശാ പാര്‍ട്ടി സംബന്ധിച്ചും നിരവധി ദുരൂഹതകളുണ്ട്.

നിശാ പാര്‍ട്ടി നടന്ന ഹാളിലെ സിസിടിവി ദൃശ്യങ്ങള്‍ ഹോട്ടല്‍ ജീവനക്കാര്‍ നശിപ്പിച്ചതു തന്നെയാണ് സംഭവത്തില്‍ സംശയം നിലനിര്‍ത്തുന്നത്. ഒപ്പം ഇവരുടെ കാറിനെ പിന്‍തുടര്‍ന്നെത്തിയ ഓഡി കാര്‍ സംബന്ധിച്ചും ദുരൂഹതകളുണ്ട്.

അതേസമയം, ഓഡി കാര്‍ ഏതു സാഹചര്യത്തിലാണ് ഇവരെ പിന്‍തുടര്‍ന്നതെന്ന് പൊലീസ് അന്വേഷിക്കുകയാണ്. മദ്യ ലഹരിയില്‍ വാഹനം ഓടിക്കുന്നത് ഒ‍ഴുവാക്കാനാണ് ഇവരെ പിന്‍തുടന്നതെന്നാണ് ഓഡി കാര്‍ ഡ്രൈവര്‍ ഷൈജു പൊലീസില്‍ നല്‍കിയ മൊ‍ഴി.

എന്നാല്‍ അപകടത്തിന് ശേഷം നിശാ പാര്‍ട്ടി നടന്ന ഹോട്ടലുടമയെ ഷൈജു ഫോണില്‍ ബന്ധപ്പട്ടതും കേസിലെ സംശയങ്ങള്‍ വര്‍ദ്ധിപ്പിക്കുകയാണ്. ഈസാഹചര്യത്തിലാണ് പ്രതി അബ്ദുറഹ്മാനെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തത്.

നവംബർ ഒന്നിന് പുലർച്ചെയായിരുന്നു മൂന്ന് പേരുടെ മരണത്തിന് ഇടയാക്കിയ അപകടം നടന്നത്. കാർ ഓടിച്ച അബ്ദുൾ റഹ്‌മാൻ മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. ഇയാളുടെ രക്ത പരിശോധനയിൽ അമിതമായ തോതിൽ ആൽക്കഹോളിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു.

ദേശീയപാതയിൽ പാലാരിവട്ടത്തെ ഹോളിഡേ ഇൻ ഹോട്ടലിന് മുന്നിലായിരുന്നു നാടിനെ നടുക്കിയ അപകടം ഉണ്ടായത്. നിയന്ത്രണംവിട്ട കാർ മീഡിയനിലേക്ക് ഇടിച്ചുകയറുകയായിരുന്നു. മുൻ മിസ് കേരളയും ആറ്റിങ്ങൽ സ്വദേശിയുമായ അൻസി കബീർ (25), മിസ് കേരള മുൻ റണ്ണറപ്പും തൃശൂർ സ്വദേശിയുമായ അൻജന ഷാജൻ (24) എന്നിവർ സംഭവസ്ഥലത്ത് തന്നെ മരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News