തിരുവനന്തപുരത്ത് മൂന്ന് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

മലയോര പ്രദേശങ്ങളില്‍ ഉരുള്‍പൊട്ടല്‍ / മണ്ണിടിച്ചില്‍ സാധ്യതയുള്ളതിനാലും രാത്രിയില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലും താഴ്ന്ന പ്രദേശങ്ങളില്‍ മഴവെള്ളം താഴാത്തതിനാലു മുള്ള അപകട സാധ്യത നിലനില്‍ക്കുന്നതിനാല്‍ കാട്ടാക്കട, നെടുമങ്ങാട്, നെയ്യാറ്റിന്‍കര താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (നവംബര്‍-16) ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു.

എന്നാല്‍ നാളെ നടത്താനിരിക്കുന്ന പൊതുപരീക്ഷകള്‍, ഓണ്‍ലൈന്‍ ക്ലാസുകള്‍ എന്നിവയ്ക്ക് അവധി ബാധകമായിരിക്കില്ലന്നും അറിയിപ്പില്‍ പറയുന്നു.

കാട്ടാക്കട, നെടുമങ്ങാട്, നെയ്യാറ്റിൻകര താലൂക്കുകളിൽ നാളെ പ്രഖ്യാപിച്ചിട്ടുള്ള അവധി സ്കൂളുകൾക്ക് മാത്രമാണെന്നും കളക്ടര്‍ അരിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here