
മികച്ച പ്രോഗ്രാം അവതാരകയായി തെരഞ്ഞെടുക്കപ്പെട്ട കൈരളി യു എസ് എ ചാനലില്‍ കഴിഞ്ഞ 10 വര്‍ഷമായി പ്രോഗ്രാം അവതാരികയായി പ്രവര്‍ത്തിക്കുന്ന സുധയെ ഇന്ത്യാ പ്രസ്സ് ക്ലബ് നോര്‍ത്ത് ടെക്‌സസ് ചാപ്റ്റര്‍ അഭിനന്ദിച്ചു
ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക ചിക്കാഗോയില്‍ നടക്കുന്ന ദേശീയ സമ്മേളനത്തോടനുബന്ധിച്ച് മാധ്യമ പ്രവര്‍ത്തകര്‍ക്കു പ്രഖ്യാപിച്ച അവാര്‍ഡുകളുടെ ഭാഗമായാണ് അമേരിക്കയിലെ മികച്ച പ്രോഗ്രാം അവതാരികയായി സുധ തെരഞ്ഞെടുക്കപ്പെട്ടത്.
സുധ പ്ലാക്കാട്ടിനെ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് ചാപ്റ്റര്‍ കമ്മറ്റിപ്രസിഡന്റ് സണ്ണി മാളിയേക്കല്‍ അഭിനന്ദിച്ചു. കൈരളി യു എസ് എ പ്രോഗ്രാം ഡയറക്ടര്‍ ജോസ് പ്ലാക്കാട്ടിന്റെ സഹധര്‍മിണിയാണ് സുധ.
ഐ പി സി എ നോര്‍ത്ത് ടെക്‌സാസ് അംഗം കൂടിയായ സുധ ഇപ്പോള്‍ ഡാളസ് ബെയിലെര്‍ മെഡിക്കല്‍ കോളേജില്‍ ഒക്കുപേഷനല്‍ തെറാപ്പിസ്റ്റാണ്. ഐ പി സി എ നോര്‍ത്ത് ടെക്‌സാസ് അംഗം കൂടിയാണ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here