ഇന്ത്യാ പ്രസ് ക്ലബിന്റെ മാധ്യമ പുരസ്കാരങ്ങൾ ചിക്കാഗോയില്‍ വച്ച് വിതരണം ചെയ്തു

ഇന്ത്യാ പ്രസ് ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്ക(IPCNA)യുടെ ഒന്‍പതാമത് ദ്വിവര്‍ഷ അന്താരാഷ്ട്ര മീഡിയ കോണ്‍ഫറന്‍സ്സ് ചിക്കാഗോയിലെ ഗ്ലെന്‍വ്യൂവിലെ റിനൈസന്‍സ് ഹോട്ടലില്‍ അരങ്ങേറി.

മാധ്യമ രംഗത്തെപറ്റിയുള്ള കാഴ്ചപാടുകള്‍ പങ്കുവെയ്ക്കുന്ന ഇത്തരമൊരു സമ്മേളനം കേരളത്തില്‍ നടക്കുന്നുണ്ടെന്ന് കരുതുന്നില്ലെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത് N K പ്രേമചന്ദ്രന്‍ M P അഭിപ്രായപ്പെടുകയുണ്ടായി.

ഉദ്ഘാടന സമ്മേളനത്തില്‍ പാല MLA മാണി സി കാപ്പന്‍, അങ്കമാലി MLA റോജി എം ജോണ്‍ തുടങ്ങിയ ജന പ്രതിനിധികളും മാധ്യമ പ്രവര്‍ത്തകരായ കൈരളി TV എക്സിക്യൂട്ടീവ് എഡിറ്റര്‍ ശരത്ത് ചന്ദ്രന്‍, മനോരമ ന്യൂസില്‍ നിന്നും സിനിയര്‍ മാധ്യമ പ്രവര്‍ത്തകനായ ജോണി ലൂക്കോസും നിഷ പുരുഷോത്തമനും, മാതൃഭൂമി ന്യൂസിലെ വക്രദൃഷ്ടി അവതാരകനും പ്രൊഡക്ഷന്‍ ഹെഡുമായ പ്രമേഷ് കുമാര്‍, ഏഷ്യാനെറ്റ് ദില്ലി ബ്യൂറോ ചീഫ് പ്രശാന്ത് രഘുവംശം, ജന്മഭൂമി ചീഫ് എഡിറ്റര്‍ KNR നമ്പൂതിരി, ഏഷ്യാനെറ്റ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പ്രതാപ് നായര്‍ എന്നിവര്‍ ഉദ്സഘാടന സമ്മേളത്തില്‍ പങ്കെടുത്ത് പ്രസംഗിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here