ശബരിമലയിൽ കടകൾ തുറക്കാൻ ലേലത്തുകയിൽ വിട്ടു വീഴ്ച്ചയ്ക്ക് തയാര്‍: ദേവസ്വംബോർഡ് പ്രസിഡന്‍റ് 

ശബരിമലയിൽ കടകൾ തുറക്കാൻ ലേലത്തുകയിൽ വിട്ടു വീഴ്ച്ചയ്ക്ക് തയാറെന്ന് ദേവസ്വംബോർഡ് പ്രസിഡൻ്റ് കെ. അനന്തഗോപൻ . സാഹചര്യം മുതലെടുക്കാൻ കച്ചവടക്കാരെ അനുവദിക്കില്ലെന്നും കൂടുതൽ തീർത്ഥാടകരെ എത്തിക്കുമെന്നും  കെ.അനന്തഗോപൻ പറഞ്ഞു. കൈരളി ന്യൂസിൻ്റെ ഗുഡ് മോർണിങ് കേരളയിൽ പങ്കെടുക്കവേയായിരുന്നു പ്രസിഡന്‍റിന്‍റെ പ്രതികരണം.

ചുമതലയേറ്റശേഷം  രാത്രിയോടെ തന്നെ  സന്നിധാനത്തെത്തിയ  ദേവസ്വം ബോർഡ് പ്രസിഡന്‍റ് കെ. അനന്തഗോപൻ പുലർച്ചെ തന്നെ ക്ഷേത്രച്ചടങ്ങുകളിൽ പങ്കെടുത്തു. തുടർന്ന് സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം കൈരളി ന്യൂസിൻ്റെ രാവിലത്തെ വാർത്താ പരിപാടിയായ ഗുഡ് മോർണിങ് കേരള യിൽ അതിഥിയായും എത്തി. ഇതിനിടെയാണ് കടകളുടെ ലേലം സംബന്ധിച്ച കാര്യത്തിൽ ബോർഡിൻ്റെ നിലപാട് വ്യക്തമാക്കിയത്.

എന്നാൽ സഹാചര്യം മുതലെടുക്കാനുള്ള കച്ചവടക്കാരുടെ താൽപര്യത്തിന് കൂട്ടുനിൽക്കാനാകില്ലെന്നും ദേവസ്വം പ്രസിഡന്‍റ് പറഞ്ഞു. പരാമവധി സൗകര്യങ്ങളൊരുക്കിയുണ്ട്, കൂടുതൽ തീർഥാടകരെ എത്തിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് പ്രസിഡന്‍റ് കൈരളി ന്യൂസിനോട് പറഞ്ഞു.

പമ്പാസ്നാനത്തിനും, വിരിവെയ്ക്കുന്നതിനും, നീലിമല വഴിയുള്ള യാത്രയ്ക്കും ഇളവ് വേണം. ആവശ്യങ്ങൾ  ദേവസ്വം മന്ത്രി ഉൾപ്പെടെയുള്ളവരുടെ പരിഗണനയിലുണ്ടെന്നും ദേവസ്വം പ്രസി. ചൂണ്ടിക്കാട്ടി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here