കല്പാത്തി രഥോത്സവം ഇന്ന് സമാപിക്കും

കല്പാത്തി രഥോത്സവം ഇന്ന് സമാപിക്കും. നാല് അഗ്രഹാരക്ഷേത്രങ്ങളിലേയും ചെറിയ രഥങ്ങള്‍ രഥ പ്രയാണത്തിന്റെ മൂന്നാം ദിവസവും അഗ്രഹാരവീഥികളില്‍ പ്രയാണം നടത്തും. കൊവിഡ് നിയന്ത്രണങ്ങളുള്ളതിനാൽ ഇത്തവണ ദേവരഥസംഗമം ഇല്ല.

ഗ്രാമവാസികളല്ലാത്തവർക്ക് ചടങ്ങിൽ പ്രവേശനമില്ല. നിയന്ത്രണങ്ങള്‍ ഉറപ്പാക്കാന്‍ സെക്ടറല്‍ മജിസ്‌ട്രേറ്റുമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ചടങ്ങിൽ 100 പേര്‍ക്ക് ക്ഷേത്രത്തിനകത്തും പുറത്ത് 200 പേര്‍ക്കും പങ്കെടുക്കാനാണ് അനുമതിയുള്ളത്.

കൊവിഡ് പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാരിന്റെ പ്രത്യേക അനുമതിയോടെയാണ് ഇത്തവണ രഥപ്രയാണം ഉൾപ്പെടെയുള്ള ചടങ്ങുകളോടെ രഥോത്സവം നടത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here