തമിഴ്നാടിന്റെ തെക്കന്‍ ജില്ലകളില്‍ കനത്ത മഴ തുടരുന്നു. കന്യാകുമാരിയില്‍ വെള്ളപ്പൊക്കം രൂക്ഷമാണ്. കനത്ത മഴയില്‍ ജില്ലയില്‍ മൂന്ന് കിലോമീറ്ററില്‍ അധികം റെയില്‍വേ ട്രാക്ക് വെള്ളത്തിനടിയില്‍ ആയതിനാല്‍ ട്രെയിന്‍ സര്‍വ്വീസുകള്‍ തടസപ്പെട്ടു.
കൃഷിയിടങ്ങളും താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിലായതോടെ അഞ്ഞൂറിലേറെ കുടുംബങ്ങളെ ക്യാംപുകളിലേക്ക് മാറ്റി പാര്‍പ്പിച്ചു. റോഡുകളും ചെറുപാലങ്ങളും തകര്‍ന്നതോടെ ഗതാഗതം തടസപ്പെട്ടു. കന്യാകുമാരി അടക്കം വിനോദസഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു. പത്മനാഭപുരം കൊട്ടാരപരിസരത്തും വെള്ളം കയറി.
കനത്ത മഴയെ തുടര്‍ന്ന് തിരുവന്തപുരത്തിനും നാഗര്‍കോവിലിനും ഇടയില്‍ മൂന്ന് കിലോമീറ്റര്‍ വെള്ളത്തിന് അടിയിലാണ്. നിലവില്‍ നാഗര്‍കോവില്‍ ഭാഗത്തെക്കുള്ള ട്രെയിനുകള്‍ തിരുവനന്തപുരത്തും കൊല്ലത്തും സര്‍വ്വിസുകള്‍ അവസാനിപ്പിക്കുന്ന സാഹചര്യമാണ്. ട്രാക്കിലെ വെള്ളം ഇറങ്ങാതെ സര്‍വ്വീസുകള്‍ ആരംഭിക്കാന്‍ സാധിക്കില്ലെന്ന് റെയില്‍വേ അറിയിച്ചു.
മൂന്ന് ദിവസമായി നിര്‍ത്താതെ പെയ്യുന്ന മഴയില്‍ താമ്രഭരണി പുഴ കരകവിഞ്ഞ് ഒഴുകുകയാണ്. പെരുഞ്ചാനി, പുത്തന്‍ ഡാമുകള്‍ നിറഞ്ഞൊഴുകിയതോടെ കല്‍ക്കുളം, വിളവന്‍കോട്,കിളിയൂര്‍,തിരുവട്ടാര്‍ പ്രദേശങ്ങള്‍ പൂര്‍ണമായി വെള്ളത്തിനടിയിലായി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.