ഐഎസ്ആർഒ ഗൂഢാലോചനക്കേസ്: സിബി മാത്യൂസിൻ്റെ മുൻകൂർ ജാമ്യം: സെഷൻസ് കോടതിയുടെ നടപടി റദ്ദാക്കി ഹൈക്കോടതി

ഐഎസ്ആർഒ ഗൂഢാലോചനക്കേസിൽ മുൻ ഡി ജി പി സിബി മാത്യൂസിൻ്റെ മുൻകൂർ ജാമ്യത്തിന് സമയപരിധി നിശ്ചയിച്ച സെഷൻസ് കോടതിയുടെ നടപടി ഹൈക്കോടതി റദ്ദാക്കി. തിരുവനന്തപുരം സെഷൻസ് കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്ത് സിബി മാത്യൂസ് സമർപ്പിച്ച ഹർജി പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്.

അറുപത് ദിവസത്തേക്കാണ് സിബിമാത്യുസിന് സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചിചിരുന്നത്. സമയപരിധി നിശ്ചയിച്ച സെ‌ഷൻസ് കോടതി ഉത്തരവ് സുപ്രീം കോടതി വിധിയുടെ ലംഘനമാണെ  സിബി മാത്യൂസിന്റെ വാദം കോടതി അംഗീകരിച്ചു.

ഇടക്കാല ജാമ്യ പരിധി തീരുന്ന മുറക്ക് വിചാരണക്കോടതിയിൽ ഹാജരായി ജാമ്യമെടുക്കണമെന്നായിരുന്നു സെഷൻസ് കോടതി ഉത്തരവ്. ഇതും ഹൈക്കോടതി റദ്ദാക്കി. കേസിൽ നാലാം പ്രതിയാണ് സിബി മാത്യൂസ്. ഗൂഡാലോചന അടക്കമുള്ള കുറ്റങ്ങളാണ് പ്രതികൾക്കെതിരെ സിബിഐ ചുമത്തിയിട്ടുള്ളത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News