തിരുവനന്തപുരം കഴക്കൂട്ടം ഉള്ളൂർകോണത്ത് അക്രമി സംഘം വീടുകളും വാഹനങ്ങളും കടയും അടിച്ചു തകർത്തു. ഉള്ളൂർ കോണം സ്വദേശി ഹാഷിമാണ് അക്രമം നടത്തിയത്. പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
കഞ്ചാവ് വിൽപനയും സാമൂഹ്യ വിരുദ്ധ പ്രവർത്തനവും പൊലീസിനെ അറിയിക്കുന്നത് പ്രദേശവാസികളെന്ന് പറഞ്ഞായിരുന്നു അക്രമം . ഉള്ളൂർ കോണം സ്വദേശി ഹാഷിമാണ് അക്രമം നടത്തിയത്.
രാത്രി ഒൻപതു മണിക്ക് വീടിനോട് ചേർന്ന് കട നടത്തുകയായിരുന്ന റംലാ ബീവിയുടെ കഴുത്തിൽ വാൾ വച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു. ഇവരുടെ മക്കളെ കൊന്നു കളയുമെന്നു ഭീഷണിപ്പെടുത്തി. റംലാ ബീവിയുടെ നിലവിളി കേട്ട് നാട്ടുകാർ എത്തിയപ്പോഴേക്കും ഇയാൾ ഓടി രക്ഷപ്പെട്ടു തുടർന്ന് രാത്രി രണ്ടു മണിയോടെ മടങ്ങിയെത്തിയാണ് പ്രതി അക്രമം നടത്തിയത്.
മൂന്നു വീടുകളും നാലു ഇരുചക്രവാഹനങ്ങളും ഒരു കാറും തകർത്തു. വിവരമറിഞ്ഞ് പൊലീസെത്തിയപ്പോഴേക്കും ഇയാൾ രക്ഷപ്പെട്ടു. നിരവധി അടിപിടി കേസുകളും കഞ്ചാവു കേസുകളിലും പ്രതിയാണിയാൾ. പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.