അയ്യപ്പഭക്തര്‍ക്കായി കെഎസ്ആര്‍ടിസി ചാര്‍ട്ടേര്‍ഡ് ട്രിപ്പുകള്‍ ആരംഭിച്ചു

ശബരിമല മണ്ഡലകാലം ആരംഭിച്ച സാഹചര്യത്തില്‍ പമ്പയില്‍ കൂട്ടമായി എത്തുന്ന അയ്യപ്പഭക്തര്‍ക്ക് വേണ്ടി കെഎസ്ആര്‍ടിസി ചാര്‍ട്ടേര്‍ഡ് ട്രിപ്പുകള്‍ ആരംഭിച്ചു. സംസ്ഥാനത്തെ ഒട്ടുമിക്ക ഡിപ്പോകളിലേയ്ക്കും റയില്‍വേ സ്റ്റേഷനുകളിലേയ്ക്കും അയ്യപ്പഭക്തര്‍ക്കായി കെഎസ്ആര്‍ടിസി സൗകര്യം ലഭ്യമാണ്.

പമ്പയില്‍ നിന്നും ചെങ്ങന്നൂര്‍, കോട്ടയം, കുമളി, എറണാകുളം, തിരുവനന്തപുരം, ഗുരുവായൂര്‍, തൃശ്ശൂര്‍, പാലക്കാട്, തെങ്കാശ്ശി, പളനി, കോയമ്പത്തൂര്‍, ചേര്‍ത്തല, പന്തളം, നിലയ്ക്കല്‍, ആലപ്പുഴ, ഓച്ചിറ, നെയ്യാറ്റിന്‍കര, എരുമേലി, കന്യാകുമാരി, വിതുര, എന്നിവടങ്ങളിലേക്കും ഭക്തര്‍ക്ക് ചാര്‍ട്ടേഡ് ട്രിപ്പുകള്‍ ബുക്ക് ചെയ്യാനാകും.

കൂടുതല്‍ വിവരങ്ങള്‍ക്ക് 18005994011 എന്ന ടോള്‍ ഫ്രീ നമ്പരിലേക്കും 04735 203445 പമ്പ കട്രോള്‍ റൂം നമ്പറിലേക്കും  rnsksrtc@kerala.gov.in എന്ന മെയില്‍ വിലാസത്തിലും 0471 – 2463799, 0471- 2471011 എക്സ്റ്റന്‍ഷന്‍ 238, 290, 094470 71 021 എന്നീ നമ്പരുകളിലും ബന്ധപ്പെടാവുന്നതാണ്. കെഎസ്ആര്‍ടിസി, കണ്‍ട്രോള്‍റൂം (24*7) മൊബൈല്‍ – 9447071021, ലാന്‍ഡ്‌ലൈന്‍ – 0471-2463799, സോഷ്യല്‍ മീഡിയ സെല്‍, കെഎസ്ആര്‍ടിസി – (24ണ്മ7) വാട്സാപ്പ് – 8129562972.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News