പീർ മുഹമ്മദിന്റെ വിയോഗം മലയാള സംഗീത മേഖലയ്ക്ക്, പ്രത്യേകിച്ച് മാപ്പിളപ്പാട്ട് ശാഖയ്ക്ക് തീരാനഷ്ടം; മന്ത്രി സജി ചെറിയാൻ

പ്രശസ്ത മാപ്പിളപ്പാട്ട് കലാകാരൻ പീർ മുഹമ്മദിന്റെ നിര്യാണത്തിൽ മന്ത്രി സജി ചെറിയാൻ അനുശോചനം രക്ഷപ്പെടുത്തി. അദ്ദേഹത്തിന്റെ വിയോഗം മലയാള സംഗീത മേഖലയ്ക്ക്, പ്രത്യേകിച്ച് മാപ്പിളപ്പാട്ട് ശാഖയ്ക്ക് തീരാനഷ്ടമാണെന്ന് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

പ്രശസ്ത മാപ്പിളപ്പാട്ട് കലാകാരൻ പീർ മുഹമ്മദിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. നിരവധി ഹിറ്റ് മാപ്പിളപ്പാട്ടുകളുടെ സ്രഷ്ടാവായിരുന്ന പീർ മുഹമ്മദ് മാപ്പിളപ്പാട്ടിനെ ജനകീയമാക്കുന്നതിൽ വലിയ പങ്കുവഹിച്ചു. തെങ്കാശിയിൽ ജനിച്ച പീർ മുഹമ്മദ് പിതാവിനൊപ്പം പിൽക്കാലത്ത് തലശ്ശേരിയിൽ എത്തുകയായിരുന്നു. നാലാം വയസ്സു മുതൽ പാടിത്തുടങ്ങിയ അദ്ദേഹത്തിന്റെ പാട്ടുകൾ ഏഴാം വയസ്സിൽ ആദ്യമായി റെക്കോർഡു ചെയ്തു. പീർ മുഹമ്മദിന്റേതായി പതിനായിരത്തിലധികം പാട്ടുകൾ റെക്കോർഡ് ചെയ്തിട്ടുണ്ട്.

‘ഒട്ടകങ്ങള്‍ വരിവരിവരിയായ് കാരയ്ക്ക മരങ്ങള്‍ നിരനിരനിരയായ്…’, ‘കാഫ് മല കണ്ട പൂങ്കാറ്റേ കാണിക്ക നീ കൊണ്ടു വന്നാട്ടേ…’ തുടങ്ങിയ പ്രശസ്ത ഗാനങ്ങള്‍ ആലപിച്ചത് പീര്‍ മുഹമ്മദാണ്. പൂങ്കുയിലിനെ കണ്ഠനാളത്തിൽ ഒളിപ്പിച്ച വ്യക്തിയെന്നാണ് വൈലോപ്പിള്ളി, പീർ മുഹമ്മദിനെ വിശേഷിപ്പിച്ചത്. ഇദ്ദേഹത്തിന്റെ വിയോഗം മലയാള സംഗീത മേഖലയ്ക്ക് പ്രത്യേകിച്ച് മാപ്പിളപ്പാട്ട് ശാഖയ്ക്ക് തീരാനഷ്ടമാണ്. കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും ദുഖത്തിൽ പങ്കു ചേരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News