
തിരുപ്പതി ക്ഷേത്രത്തിലെ അനുഷ്ഠാനങ്ങളിൽ ഇടപെടാൻ ആകില്ലെന്ന് സുപ്രീംകോടതി. ക്ഷേത്രത്തിലെ ചില പ്രധാന അനുഷ്ഠാനങ്ങളില്‍ ക്രമക്കേട് ആരോപിച്ച് നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. പൂജകള്‍ എങ്ങനെ നിര്‍വ്വഹിക്കണം, എങ്ങനെ തേങ്ങയുടയ്ക്കണം തുടങ്ങിയ കാര്യങ്ങള്‍ ഭരണഘടന കോടതികള്‍ക്ക് പറയാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് എന്‍ വി രമണ പറഞ്ഞു.
ക്ഷേത്രങ്ങളിലെ ദൈനംദിന പ്രവർത്തികളിൽ കോടി ഇടപെടില്ല. എങ്ങനെ പൂജ നടത്തണം എന്ന് തീരുമാനിക്കേണ്ടത് കോടതി അല്ലെന്നും ചീഫ് ജസ്റ്റിസ് കൂട്ടിച്ചേർത്തു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here