ശബരിമലയില്‍ ദര്‍ശനം നടത്തി ഭക്തര്‍: സന്നിധാനം ഭക്തിസാന്ദ്രം

ശബരിമലയില്‍ ഭക്തര്‍ക്ക് നിയന്ത്രണം. ഉച്ചവരെ മൂവായിരത്തിനടുത്ത് ഭക്തർ മാത്രമാണ് സന്നിധാനത്ത് ദർശനം നടത്തിയത്. ദേവസ്വം മന്ത്രിയുടെ അധ്യക്ഷതയിൽ വിവിധ വകുപ്പുകളുടെ സംയുക്ത യോഗവും സന്നിധാനത്ത് ചേർന്നു.

തീർത്ഥാടന കാല ആരംഭം  ശുഭകരമെന്ന് വിലയിരുത്തലാണ് ദേവസ്വം മന്ത്രിക്കും ബോർഡിനും ഉള്ളത്. ഇക്കുറിയും ദർശനം നടത്തുന്ന  ഭക്തതരുടെ എണ്ണം  പരിമിതമെങ്കിലും മികച്ച സൗകര്യങ്ങൾ  ഒരുക്കി തന്നെയാകും തീർത്ഥാടന കാലം മുന്നോട്ടു കൊണ്ടു പോകുക.

പ്രതിസന്ധി ഒഴിഞ്ഞിട്ടില്ലെങ്കിലും, വരുന്ന  ഭക്തരുടെ എണ്ണം ഉയർത്തിയത്തിയ സാഹചര്യമുള്ളതിനാൽ    മുൻ തവണത്തേ   വരുമാന   കണക്കുകളിൽ    നിന്ന് നേരിയ ഉയർച്ച ഉണ്ടാകുമെന്ന് മാത്രമാണ് ബോർഡ്  പ്രതീക്ഷ.

പമ്പാസ്നാനത്തിനും, വിരിവെയ്ക്കുന്നതിനും, നീലിമല വഴിയുള്ള യാത്രയ്ക്കും ഇളവ് വേണമെന്ന പൊതു ആവശ്യം യോഗം ചർച്ച ചെയ്തു. വൃശ്ച്ചിക പുലരിയിൽ പുതിയ മേൽശാന്തി എൻ. പരമേശ്വരൻ നമ്പൂതിരി നട തുറന്ന് ദീപങ്ങൾ തെളിച്ചു മണ്ഡലകാല ഉത്സവത്തിന് തുടക്കമിട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News