എതിര്‍ലിംഗത്തിലുള്ളവരെ മസാജ് ചെയ്യാന്‍ പാടില്ല; നിര്‍ദേശവുമായി ഗുവാഹത്തി

ബ്യൂട്ടിപാര്‍ലര്‍ നടത്തിപ്പില്‍ വലിയ മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ച് ഗുവാഹത്തി. ഗുവാഹത്തി മുന്‍സിപ്പല്‍ കോര്‍പ്പറേഷനാണ് വലിയ രീതിയിലുള്ള മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ജില്ലയിലെ ബ്യൂട്ടി പാര്‍ലറുകളും മസാജ് സെന്‍റ്റുകളും ഇനി പുതിയ നിര്‍ദ്ദേശം കര്‍ശനമായി പാലിക്കണമെന്നാണ് അറിയിപ്പ്.

എതിര്‍ലിംഗത്തിലുള്ളവരെ മസാജ് ചെയ്യാന്‍ അനുമതിയില്ലെന്നതാണ് നിര്‍ദ്ദേശങ്ങളിലെ പ്രാധാന്യമുള്ളവയിലൊന്ന്.സ്പാ, സലോണ്‍, ബ്യൂട്ടി പാര്‍ലര്‍ എന്നിവയില്‍ പ്രത്യേക ചേംബറുകള്‍ പാടില്ലെന്നും നിര്‍ദ്ദേശം വിശദമാക്കുന്നു. സ്ഥാപനത്തിലേക്കുള്ള പ്രധാന വാതില്‍ അകം പുറം കാണാന്‍ സാധിക്കുന്ന രീതിയില്‍ സുതാര്യമായിരിക്കണം.

സമൂഹത്തിന് ചേരാത്ത രീതിയിലുള്ള പല രീതികളും സ്പാ, സലോണ്‍, ബ്യൂട്ടിപാര്‍ലര്‍ എന്നിവകളില്‍ നടക്കുന്നതായി പരാതി ലഭിച്ചതിനേത്തുടര്‍ന്നാണ് ഇത്തരം നിര്‍ദ്ദേശം നല്‍കുന്നതെന്നും ഗുവാഹത്തി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ജോയിന്‍റ് കമ്മീഷണര്‍ സിദ്ദാര്‍ത്ഥ് ഗോസ്വാമി പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here