‘കുറുപ്പ്’ റിലീസ് ചെയ്ത എല്ലാ തീയറ്ററുകളിലും വിജയകരമായി മുന്നോട്ട് പോവുകയാണ് ഇപ്പോളിതാ. ‘കുറുപ്പി’െല മര്‍മ പ്രധാനകഥാപാത്രമായ ചാര്‍ളിയെ അവതരിപ്പിച്ച ടൊവീനോ തോമസിന് നന്ദി പറഞ്ഞ് ദുല്‍ഖര്‍ സല്‍മാന്‍. ഏവരെയും അതിശയിപ്പിച്ച പ്രകടനമാണ് ‘കുറുപ്പി’ലൂടെ ടൊവീനോ കാഴ്ചവച്ചതെന്നും ചിത്രത്തിന് തന്ന പിന്തുണയ്ക്ക് എത്ര നന്ദി പറഞ്ഞാലും മതിയാകില്ലെന്നും ദുല്‍ഖര്‍ പറഞ്ഞു.
ദുല്‍ഖറിന്റെ വാക്കുകള്‍
ടൊവിനോ തോമസ്, അതിഥി വേഷങ്ങളിലെ സൂപ്പര്‍ താരം. മലയാളത്തിലെ ഏറ്റവും പ്രഗത്ഭരായ താരങ്ങളില്‍ ഒരാളായ നീ ചാര്‍ളി എന്ന അതിഥി വേഷം അവതരിപ്പിക്കാന്‍ പൂര്‍ണമനസ്സോടെ തയാറാണെന്ന് സംവിധായകനോട് പറഞ്ഞപ്പോള്‍ എനിക്കുണ്ടായ സന്തോഷം പറഞ്ഞറിയിക്കാനാകില്ല. നമ്മുടെ ഈ ചെറിയ ഇന്‍ഡസ്ട്രിയില്‍ പരസ്പരം പിന്തുണച്ച് ഒത്തൊരുമയോടെ മുന്നേറുമ്പോള്‍, നമ്മള്‍ ആര്‍ക്കും തോല്‍പ്പിക്കാന്‍ കഴിയാത്ത വലിയ ഒരു ശക്തിയായി മാറും.
ടൊവി , കുറുപ്പില്‍ നിന്നെ കാണുന്നത് എനിക്ക് ഏറെ സന്തോഷം പകരുന്നു. ഞങ്ങളെ ഏവരെയും അതിശയിപ്പിച്ച പ്രകടനമാണ് നീ നിന്റെ കഥാപാത്രത്തിലൂടെ കാഴ്ചവച്ചത്. നിന്റെ കഥാപാത്രം നിഷ്‌കളങ്കവും പരാധീനതയുള്ളതും പ്രതീക്ഷ നിറഞ്ഞതുമായിരുന്നു. നിന്നെ ചാര്‍ളിയില്‍ നിന്ന് വേര്‍തിരിക്കാന്‍ ഞങ്ങള്‍ക്ക് വീണ്ടും വീണ്ടും നോക്കേണ്ടിവന്നു.
നമ്മുടെ സിനിമയിലെ ഏറ്റവും വലിയ സര്‍പ്രൈസ് നീ ആയതിനാല്‍ ഒരു പ്രൊമോയിലോ പോസ്റ്ററിലോ ഉള്‍പ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല. കുലീനമായ ഒരു മൗനത്തില്‍ നീയും ചാര്‍ളിയെ ഒളിപ്പിച്ചു. നമ്മള്‍ കണ്ടുമുട്ടിയത് മുതല്‍ ഇന്നോളം കാത്തുസൂക്ഷിക്കുന്ന സൗഹൃദത്തിനും കുറുപ്പിന് നീ തന്ന പിന്തുണയ്ക്കുമെല്ലാം എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് നന്ദി പറയുന്നു. വേഫെറര്‍ ഫിലിംസിലെ ഭാഗമായതിന് ഞങ്ങളോരോരുത്തരും നിന്നോട് നന്ദി പറയുന്നു. നമ്മുടെ സൗഹൃദം ആഴത്തില്‍ വേരൂന്നട്ടെ. ‘മിന്നല്‍ മുരളി’ ഒരു ഇടിമുഴക്കമാകട്ടെ. എന്നെന്നും സ്‌നേഹത്തോടെ.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.