പശുക്കൾക്കായി പ്രത്യേക ആംബുലൻസ് സർവീസ് ഒരുക്കി യു പി സർക്കാർ

ഉത്തർപ്രദേശിൽ പശുക്കൾക്കായി പ്രത്യേക ആംബുലൻസ് സർവീസുമായി സർക്കാർ. ഗുരുതര രോഗബാധയുള്ള പശുക്കൾക്കു വേണ്ടിയാണ് സേവനം ആരംഭിക്കുന്നതെന്ന് മൃഗക്ഷേമ – ഫിഷറീസ് വകുപ്പ് മന്ത്രി ലക്ഷ്മി നാരായൺ ചൗധരി പറഞ്ഞതായിദേശിയ വാർത്താ ഏജൻസി ചെയ്തു. രാജ്യത്തെ തന്നെ ആദ്യ പദ്ധതിയുടെ ഭാഗമായി 515 ആംബുലൻസുകൾ ഒരുക്കിയിട്ടുണ്ട്.

ഡിസംബറോടെയാണ് പദ്ധതി നിലവിൽ വരിക. 112 എന്ന എമർജൻസി നമ്പരിൽ ബന്ധപ്പെട്ട് ആംബുലൻസ് സേവനം ആവശ്യപ്പെടാവുന്നതാണെന്നും മന്ത്രി പറഞ്ഞു. ഫോൺ ചെയ്ത് പതിനഞ്ച് മിനിറ്റിനകം ആംബുലൻസിനൊപ്പം ഒരു മൃഗഡോക്ടറും രണ്ടു സഹായികളും അടങ്ങുന്ന സംഘം സ്ഥലത്തെത്തും. പരാതിപരിഹാരത്തിനായി തലസ്ഥാനമായ ലക്‌നൗവിൽ കോൾസെന്റർ സ്ഥാപിക്കും.

മൃഗക്ഷേമ പദ്ധതിയുടെ ഭാഗമായി മുന്തിയതരം ബീജോത്പാദനവിദ്യ വികസിപ്പിക്കുകയും സൗജന്യമായി വിതരണം ചെയ്യുകയും ചെയ്യുമെന്നും മന്ത്രി പറഞ്ഞു. നല്ലയിനം കറവ പശുക്കളെ ഉത്പാദിപ്പിക്കാൻ ഇത് സഹായകമായിരിക്കുമെന്നും സംസ്ഥാനത്ത് വിപ്ലവകരമായ മാറ്റം കൊണ്ടുവരുമെന്നും മന്ത്രി ലക്ഷ്മി നാരായൺ ചൗധരി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News