
പ്രേമം നിരസിച്ചതിന് ആസിഡ് ആക്രമണത്തിനിരയായ യുവതിയ്ക്ക് ദാരുണാന്ത്യം. യുവാവിന്റെ ആസിഡ് ആക്രമണത്തില്‍ അന്‍പതു ശതമാനത്തോളം പൊള്ളലേറ്റ് ഗുരുതരാവസ്ഥയിലായ യുവതി രണ്ടാഴ്ചക്കു ശേഷമാണ് മരിച്ചത്. സംഭവത്തില്‍ പ്രദേശവാസിയായ മോന്റു എന്ന ഇരുപത്തിമൂന്നുകാരനെ പൊലീസ് പിടികൂടി.
ഡല്‍ഹിയിലെ ബവാനയിലായിരുന്നു സംഭവം. യുവാവിന്റെ പ്രേമാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്ന് നവംബര്‍ മൂന്നിനായിരുന്നു യുവതിയ്ക്ക് നേരേ ആസിഡാക്രമണം നടന്നത്.
യുവതിയുടെ കൈകള്‍ ബന്ധിച്ച് മുഖത്തേക്ക് ആസിഡ് ഒഴിക്കുകയായിരുന്നു. മുഖമുള്‍പ്പടെ ശരീരമാസകലം യുവതിക്ക് പൊള്ളലേറ്റിരുന്നതായും ആന്തരികാവയവങ്ങള്‍ക്ക് പരിക്കേറ്റതായും ഡോക്ടര്‍മാര്‍ അറിയിച്ചു. ഭര്‍തൃമതിയും മൂന്ന് കുട്ടികളുടെ അമ്മയുമാണ് യുവതി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here