സര്‍ജറി ക‍ഴിഞ്ഞു, പോസിറ്റീവ് റിസൾട്ട്‌ കിട്ടാൻ, രണ്ടു മാസമെടുക്കും: പ്രതീക്ഷയോടെ ഗായിക എലിസബത്ത് 

ട്യൂറെറ്റ് സിന്‍ഡ്രം എന്ന അപൂര്‍വരോഗത്തോട് മല്ലിടുന്ന ഗായിക എലിസബത്തിനെ അറിയാത്തവര്‍ വിരളമായിരിക്കും. വളരെ മനോഹരമായി പാടുന്നതിനിടയില്‍ പെട്ടെന്ന് ഞെട്ടല്‍ ഉണ്ടാകുക, ഇതു തുടര്‍ന്നുകൊണ്ടേ ഇരിയ്ക്കുക. എലിസബത്തിനെ ആദ്യമായി കാണുന്നവരെല്ലാം ഇതെന്തെന്ന് ചിന്തിയ്ക്കും. പ്രത്യേകരീതിയില്‍ ചലനങ്ങളും ശബ്ദവും ആവര്‍ത്തിച്ചു വരുന്ന ട്യൂറെറ്റ് സിന്‍ഡ്രം രോഗം എലിസബത്തിനെ പിന്തുടരാന്‍ തുടങ്ങിയിട്ട് ഏറെ നാളായി.

രോഗത്തെ തോല്‍പിക്കാന്‍ സര്‍ജറി ചെയ്യുന്നതിനെക്കുറിച്ച് എലിസബത്ത് കഴിഞ്ഞ ദിവസം പങ്കുവെച്ചിരുന്നു. വര്‍ഷങ്ങളായി ഈ അപൂര്‍വ രോഗത്തിനു ചികിത്സ തേടിയിരുന്ന എലിസബത്ത് ഇപ്പോള്‍ ഡീപ് ബ്രെയ്ന്‍ സ്റ്റിമുലേഷന്‍ എന്ന സര്‍ജറിക്ക് വിധേയയായിരുന്നു. ഇപ്പോഴിതാ സര്‍ജറിക്ക് ശേഷമുള്ള വിവരം പങ്കുവെക്കുകയാണ് എലിസബത്ത്.

ഹോസ്പിറ്റലില്‍ നിന്ന് ഡിസ്ചാര്‍ജ് ആവുകയാണെന്നും ദൈവത്തിന് നന്ദിയെന്നും പറഞ്ഞാണ് എലിസബത്ത് കുറിപ്പ് ആരംഭിക്കുന്നത്. ഇപ്പോള്‍ കഴിഞ്ഞ സര്‍ജറിയുടെ പോസിറ്റീവ് ഫലം കിട്ടാന്‍ രണ്ടുമാസമോ അതിനു മുകളിലോ ആകുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. പ്രതീക്ഷയോടെ കാത്തിരിക്കുകയാണെന്നും പ്രാര്‍ഥനകള്‍ക്കും സ്‌നേഹത്തിനും നന്ദി എന്നും എലിസബത്ത് കുറിക്കുന്നു.

ഒന്‍പതു വയസ്സുള്ളപ്പോഴാണ് എലിസബത്തില്‍ ട്യൂററ്റ് സിന്‍ഡ്രോമിന്റെ ലക്ഷണങ്ങള്‍ ആദ്യം പ്രകടമാകുന്നത്. ബംഗളൂരുവിലെ നിംഹാന്‍സില്‍ നടന്ന പരിശോധനയിലാണ് രോഗം സ്ഥിരീകരിക്കുന്നത്. രോഗം തിരിച്ചറിഞ്ഞപ്പോഴേക്കും ലക്ഷണങ്ങള്‍ കൂടുതല്‍ പ്രകടമായിത്തുടങ്ങിയിരുന്നു.

എലിസബത്തിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം

എല്ലാ പ്രിയപ്പെട്ടവർക്കും നമസ്കാരം. ഹോസ്പിറ്റലിൽ നിന്ന്, ഇന്ന് വൈകുന്നേരം ഡിസ്ചാർജ് ആകുന്നു. ദൈവത്തിന് നന്ദി .

ഇപ്പോൾ കഴിഞ്ഞ സർജറിയുടെ പോസിറ്റീവ് റിസൾട്ട്‌ കിട്ടാൻ, രണ്ടു മാസമോ അതിനു മുകളിലോ ആകുമെന്നാണ് doctors പറയുന്നത്. പ്രതീക്ഷയോടെ ഞാൻ കാത്തിരിക്കുന്നു. നിങ്ങളേവരുടെയും, അതിരില്ലാത്ത സ്നേഹത്തിനും, പ്രാർത്ഥനക്കും, മെസ്സേജുകൾക്കും ഹൃദയം നിറഞ്ഞ നന്ദി
With love,
നിങ്ങളുടെ സ്വന്തം എലിസബത്ത്

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel