
കൊവിഡിന് ശേഷം തീയറ്ററുകളില്‍ ആഘോഷമാക്കിയ ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം ‘കുറുപ്പ്’ 50 കോടി ക്ലബിലേക്ക്. ദുല്‍ഖര്‍ തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. ആദ്യ ദിനം കേരളത്തില്‍ നിന്ന് മാത്രം ആറു കോടിയില്‍ അധികം രൂപ ചിത്രം നേടിയിരുന്നു. ലോകമെമ്പാടും 1500 സ്‌ക്രീനിലാണ് കുറുപ്പ് എത്തിയത്.
എല്ലായിടത്തും മികച്ച പ്രതികരണമാണ് സിനിമ നേടിയത്. ഇതിന് പിന്നാലെയാണ് ചിത്രം 50 കോടി പിന്നിടുന്നത്. കേരളത്തിലെ ആദ്യ അതിവേഗ 50 കോടി നേടുന്ന സിനിമ കൂടിയാവുകയാണ് കുറുപ്പ്.
ദുല്‍ഖറിന്റെ വാക്കുകള്‍
‘ഇത് വളരെ വലുതാണ്. എനിക്കിത് ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല. ഉറക്കമില്ലാത്ത രാത്രികള്‍, പ്രതിസന്ധികളുടെയും സംശയങ്ങളുടെയും നിമിഷങ്ങള്‍. ഇതുവരെ പരിചയമില്ലാത്ത, നേരിട്ടിട്ടില്ലാതെ മുഹൂര്‍ത്തങ്ങളിലൂടെ കടന്നുപോയ ദിനങ്ങള്‍. അതെല്ലാം ഫലം കണ്ടിരിക്കുന്നു. വാക്കുകളില്‍ എങ്ങനെ എന്റെ നന്ദി അറിയിക്കും എന്ന് എനിക്ക് അറിയില്ല.
ഇരുകയ്യും നീട്ടി ഞങ്ങളെ സ്വീകരിച്ചതിന് നന്ദി. ഒപ്പം തിയറ്ററിലേക്ക് തിരികെ വന്നതിനും നന്ദി. സ്‌നേഹത്തിന് നന്ദി. എന്റെ മാത്രം വിജയമല്ല. ഞങ്ങളുടെ ടീമിന്റെ വിജയമാണ്. നമ്മുടെ വിജയമാണ്. തിയറ്ററുകളിലേക്ക് ഒരുപാട് സിനിമകള്‍ എത്തും. നമുക്ക് സാധാരണ ജീവിതത്തിലേക്ക് മടങ്ങി പോകാം. എല്ലാവര്‍ക്കും ഹൃദയത്തില്‍ നിന്നും ഒരുപാട് സ്‌നേഹവും നന്ദിയും അറിയിക്കുന്നു.’
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here