വിവോ വൈ 15 എ വിപണിയിലെത്തി

പ്രമുഖ സ്മാര്‍ട് ഫോണ്‍ നിര്‍മാണ കമ്പനിയായ വിവോയുടെ പുതിയ ഹാന്‍ഡ്‌സെറ്റ് പുറത്തിറങ്ങി. ആദ്യമായി ഫിലിപ്പീന്‍സിലാണ് വിവോ വൈ 15 എ ഹാന്‍ഡ്‌സെറ്റ് ആദ്യമായി ഫിലിപ്പീന്‍സിലാണ് അവതരിപ്പിച്ചത്. സെല്‍ഫി ക്യാമറ ഉള്‍ക്കൊള്ളുന്ന ഡിസ്‌പ്ലേയ്ക്ക് മുകളില്‍ ഒരു വാട്ടര്‍ ഡ്രോപ്പ് നോച്ച് കാണാം. പിന്നില്‍ ഡ്യുവല്‍ ക്യാമറ സജ്ജീകരണവും ഫിംഗര്‍പ്രിന്റ് സെന്‍സറും ഉണ്ട്.

വിവോ വൈ 15 എയുടെ 4 ജിബി റാം + 64 ജിബി സ്റ്റോറേജ് വേരിയന്റിന്റെ വില 7,999 പിഎച്ച്പി ( ഏകദേശം 11,900 രൂപ) ആണ്. വേവ് ഗ്രീന്‍, മിസ്റ്റിക് ബ്ലൂ എന്നീ രണ്ട് കളര്‍ ഓപ്ഷനുകളിലാണ് ഹാന്‍ഡ്‌സെറ്റ് വരുന്നത്. വിവോ വൈ 15 എയുടെ ഇന്ത്യയിലെ ലോഞ്ചിങ് സംബന്ധിച്ച വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.

എച്ച്ഡി+ റെസലൂഷനും സ്റ്റാന്‍ഡേര്‍ഡ് 60Hz റിഫ്രഷ് റേറ്റും ഉള്ള 6.51 ഇഞ്ച് ഐപിഎസ് എല്‍സിഡി ഡിസ്പ്ലേയിലാണ് വിവോ വൈ 15 എ വരുന്നത്. ആന്‍ഡ്രോയിഡ് 11 അടിസ്ഥാനമാക്കിയുള്ള ഫണ്‍ടച്ച് ഒഎസ് 11.1 ഒഎസിലാണ് ഹാന്‍ഡ്‌സെറ്റ് പ്രവര്‍ത്തിക്കുക. 4 ജിബി റാമും 64 ജിബി ഇന്റേണല്‍ സ്റ്റോറേജുള്ള വിവോ വൈ 15 എയില്‍ ഹീലിയോ പി 35 ആണ് പ്രോസസര്‍.

പിന്നില്‍ 13 മെഗാപിക്‌സലിന്റേതാണ് പ്രൈമറി ക്യാമറ. കൂടെ 2 മെഗാപിക്‌സലിന്റെ ഡെപ്ത് സെന്‍സറും ഉള്‍പ്പെടുന്നു. 8 മെഗാപിക്‌സലിന്റേതാണ് സെല്‍ഫി ക്യാമറ. ഡ്യുവല്‍-സിം കാര്‍ഡ് സ്ലോട്ട്, 4ജി, വൈ-ഫൈ 802.11 b/g/n/ac, ബ്ലൂടൂത്ത് വി5.0, ജിപിഎസ്, ഒടിജി സപ്പോര്‍ട്ട്, എഫ്എം റേഡിയോ, ഒരു മൈക്രോ യുഎസ്ബി സ്ലോട്ട് എന്നിവയാണ് പ്രധാന കണക്റ്റിവിറ്റി ഓപ്ഷനുകള്‍. 10W ചാര്‍ജിങ് പിന്തുണയുള്ള 5,000 എംഎഎച്ച് ആണ് ബാറ്ററി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News