ടൈകാന്റെ വൈദ്യുത പതിപ്പ് ഇപ്പോള്‍ ഇന്ത്യന്‍ വിപണിയിലും

സ്‌പോര്‍ട്‌സ് കാറായ ടൈകാന്റെ വൈദ്യുത പതിപ്പ് ജര്‍മന്‍ നിര്‍മാതാക്കളായ പോര്‍ഷെ ഇന്ത്യന്‍ വിപണിയിലും അവതരിപ്പിച്ചു. 1.50 കോടി രൂപ മുതലാണു വൈദ്യുത ‘ടൈകാന്‍’ ശ്രേണിയുടെ ഷോറൂം വില. ഫോക്‌സ്വാഗന്‍ ഗ്രൂപ്പില്‍പെട്ട സ്‌പോര്‍ട്‌സ് കാര്‍ നിര്‍മാതാക്കളായ പോര്‍ഷെയുടെ പൂര്‍ണതോതിലുള്ള ആദ്യ വൈദ്യുത മോഡല്‍ എന്നതാണു ടൈകാന്റെ സവിശേഷത.

സലൂണ്‍ രൂപത്തില്‍ നാലു വകഭേദങ്ങളാണു വൈദ്യുത ടൈകാന്‍ ശ്രേണിയിലുള്ളത്: ടൈകാന്‍, ടൈകാന്‍ ഫോര്‍ എസ്, ടര്‍ബോ, ടര്‍ബോ എസ്. കൂടാതെ ‘ഫോര്‍ എസ്’, ‘ടര്‍ബോ’, ‘ടര്‍ബോ എസ്’ പതിപ്പുകള്‍ ക്രോസ് ടുറിസ്‌മൊ വകഭേദമായും വില്‍പനയ്ക്കുണ്ട്.

പോര്‍ഷെ ശ്രേണിയിലെ തന്നെ കരുത്തേറിയ സ്‌പോര്‍ട്‌സ് കാര്‍ എന്ന പെരുമയോടെയാണ് സ്‌പോര്‍ട് സലൂണായ ടൈകാന്‍ ടര്‍ബോ എസി’ന്റെ വരവ്. 560 കിലോവാട്ട് (അതായത് 751 ബി എച്ച് പി) കരുത്ത് സൃഷ്ടിക്കാന്‍ പ്രാപ്തിയുള്ള ബാറ്ററി പായ്ക്ക് സഹിതമെത്തുന്ന കാറിന് നിശ്ചലാവസ്ഥയില്‍ നിന്നു മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ വെറും 2.8 സെക്കന്‍ഡ് മതി.

‘ടൈകാ’നു കരുത്തേകാന്‍ ഒറ്റ ഡെക്കില്‍ 79.2 കിലോവാട്ട് അവര്‍ മുതല്‍ ഇരട്ട ഡെക്കില്‍ 93.4 കിലോവാട്ട് അവര്‍ വരെ ശേഷിയുള്ള ബാറ്ററി പായ്ക്കുകളാണു പോര്‍ഷെ ലഭ്യമാക്കുന്നത്. ഇന്ത്യയിലെ ഉപയോക്താക്കള്‍ക്ക് അടുത്ത മാര്‍ച്ചിനുള്ളില്‍ ആദ്യ ബാച്ച് കാറുകള്‍ കൈമാറുമെന്നാണു കമ്പനിയുടെ വാഗ്ദാനം. ഒറ്റ ചാര്‍ജില്‍ 456 മുതല്‍ 484 കിലോമീറ്റര്‍ വരെ പിന്നിടാന്‍ ‘ടൈകാ’നു സാധിക്കുമെന്നാണു കണക്ക്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News