രണ്ടാഴ്ച കൊണ്ട് 225 കോടി കളക്ഷന്‍; റെക്കോര്‍ഡ് വിജയം നേടി സ്‌റ്റൈല്‍ മന്നന്‍ ചിത്രം ‘അണ്ണാത്തെ’

കൊവിഡിന്റെ ഇടവേളയ്ക്ക് ശേഷം തീയേറ്ററുകളെ ആവേശം കൊള്ളിച്ച രജനികാന്ത് ചിത്രം ‘അണ്ണാത്തെ’ റെക്കോര്‍ഡ് കളക്ഷന്‍ നേടി പ്രദര്‍ശനം തുടരുന്നു. നയന്‍താരയാണ് ചിത്രത്തില്‍ രജനിയുടെ നായികയായെത്തിയത്. ദര്‍ബാറിന് ശേഷം നയന്‍താര വീണ്ടും രജനിയുടെ നായികയായെത്തിയ ചിത്രമാണ് അണ്ണാത്തെ.

സിരുത്തൈ ശിവയുടെ സംവിധാനത്തില്‍ മാസും ആക്ഷനും ഡാന്‍സ് നമ്പറുകളും സ്ഥിരം രജനി ചേരുവകളുമായെത്തിയ ചിത്രത്തിന് വന്‍ സ്വീകരണമാണ് ലഭിച്ചത്. ഇപ്പോള്‍ ചിത്രത്തിന്റെ ബോക്‌സോഫീസ് കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരിക്കുകയാണ്.

നവംബര്‍ 4ന് ദീപാവലി റിലീസായി തീയേറ്ററുകളിലെത്തിയ ചിത്രം ലോകവ്യാപകമായി 225 കോടി കളക്ഷന്‍ നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

കീര്‍ത്തി സുരേഷ്, മീന, ഖുശ്ബു , പ്രകാശ് രാജ്, സൂരി തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ പ്രധാനവേഷങ്ങളിലെത്തുന്നു. ഡി ഇമ്മന്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം വെട്രി പളനിസ്വാമിയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News