26-ാമത് രാജ്യാന്തര ചലച്ചിത്ര മേള ഫെബ്രുവരിയില്‍

ഇരുപത്തിയാറാമത് രാജ്യാന്തര ചലച്ചിത്രമേള ഫെബ്രുവരി 4 മുതല്‍ 11 വരെ തിരുവനന്തപുരത്ത് നടക്കും. മേളയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. മേള സംഘടിപ്പിക്കുക കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാകുമെന്ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.

കൊവിഡ് കാലത്ത് നഷ്ടപ്പെട്ടുപോയ പൊലിമ തിരിച്ചുപിടിക്കുന്നതാകും ഇത്തവണത്തെ ചലച്ചിത്ര മേള. തിരുവനന്തപുരത്തെ പന്ത്രണ്ടോളം തീയേറ്ററുകളിലായി എട്ട് ദിവസം നീണ്ടു നില്‍ക്കുന്നതാണ് മേള. രാജ്യാന്തര ചലച്ചിത്രമേളയുടെ എല്ലാ പ്രൗഢിയോടെയും ഇത്തവണത്തെ നടത്താനാണ് സര്‍ക്കാര്‍ തീരുമാനം.

മേളയുടെ ഉദ്ഘാടനം ഫെബ്രുവരി 4 ന് വൈകീട്ട് 6 മണിക്ക് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ജൂലൈ മാസം നടത്താന്‍ കഴിയാതിരുന്ന രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചിത്രമേള ഡിസംബര്‍ 9 മുതല്‍ 14 വരെ നടക്കുമെന്നും സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.

തിരുവനന്തപുരം ഏരീസ് പ്‌ളക്‌സ് എസ് എല്‍ തീയേറ്റര്‍ കോംപ്‌ളക്‌സിലെ നാല് സ്‌ക്രീനുകളിലാണ് ഡോക്യുമെന്ററി ഹ്രസ്വചിത്രമേള നടക്കുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News