നല്ല ചൂടുള്ള കാരവട കഴിയ്ക്കാന്‍ തോന്നുന്നുണ്ടോ? ഈസിയായി വീട്ടില്‍ തന്നെ ഉണ്ടാക്കാം

വിവിധ തരം വടകള്‍ നമ്മള്‍ കഴിച്ചിട്ടുണ്ട്. ഉഴുന്നുവട, പരുപ്പു വട, ഉള്ളി വട അങ്ങിനെ വ്യത്യസ്ഥ തരം വടകള്‍ നമ്മുക്ക് ഇഷ്ടമാണ് ആ കൂട്ടത്തില്‍ ഏറ്റവും രുചിയേറിയ ഒന്നാണ് കാരവട. എങ്ങിനെയാണ്‌ കാരവട ഉണ്ടാക്കുന്നതെന്ന് നോക്കാം.

ആവശ്യമായ സാധനങ്ങള്‍

ഉഴുന്ന് പരിപ്പ് 1 കപ്പ്
ടൂര്‍ ദാല്‍ 1 കപ്പ്
പൊട്ടുകടല 3 കപ്പ്
അരി 6കപ്പ്
ചുവന്ന മുളക് 1തണ്ട്
പച്ച മുളക് 4
ഇഞ്ചി 1 ഇഞ്ച്
കായം 1 ടീസ്പൂണ്‍
സോഡാ പൊടി അര ടീസ്പൂണ്‍
ഉപ്പ് ആവശ്യത്തിന്
ഇദയം നല്ലെണ്ണ 500മില്ലി

തയ്യാറാക്കുന്ന വിധം

അരി, ചുവന്ന മുളക്, എന്നിവ മൂന്ന് മണിക്കൂര്‍ കുതിര്‍ത്തു വയ്ക്കുക.

എല്ലാ പരിപ്പുകളും വേറെ വേറെ കുതിര്‍ക്കാണ് വയ്ക്കുക.

അരിയും, ചുവന്നമുളകും കുതിര്‍ത്തു അരച്ച് എടുക്കുക.

ഉഴുന്ന് പരിപ്പ് അരച്ചെടുക്കുക.

ഇഞ്ചി, പച്ചമുളക്, കറിവേപ്പില എന്നിവ അരിയുക.

ടൂര്‍ പരിപ്പ്, പൊട്ടുകടല, എന്നിവ പരുപര അരച്ച് എടുക്കുക.

അരച്ച് വച്ച എല്ലാ മിശ്രിതങ്ങളും കൂടി യോജിപ്പിച്ചു  ഉപ്പ് , ഇഞ്ചി , പച്ചമുളക് , കറിവേപ്പില , കായം , സോഡാ പൊടി എന്നിവ ചേര്‍ത്ത് വയ്ക്കുക.

ഒരു പാനില്‍ ഇദയം നല്ലെണ്ണ ചൂടാക്കുക.

ചൂടായി വരുമ്പോള്‍ തയ്യാറാക്കിയ മാവ് ചെറിയ ഉരുളകള്‍ ആക്കി ചെറുതായി പരത്തി എണ്ണയിലേക്ക് ഇട്ടു ഗോള്‍ഡന്‍ ബ്രൗണ്‍ നിറത്തില്‍ വറുത്തു കോരുക.

തീ അണച്ചു ചൂടോടെ വിളമ്പുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News