വയനാട്ടിൽ മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ

വയനാട്ടിൽ മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ. കോഴിക്കോട് സ്വദേശികളായ ജിഷാദ്, ഷഹീർ എന്നിവരാണ് പിടിയിലായത്. ജിഷാദ് വയനാട്ടിലും കോഴിക്കോടുമായി നിരവധി മയക്കുമരുന്ന് കേസുകളിൽ പ്രതിയാണ്.

ഷഹീറും മുമ്പ് മയക്കുമരുന്ന് കേസുകളിൽ പെട്ടിട്ടുണ്ട്. മുത്തങ്ങ എക്‌സൈസ് ചെക്ക് പോസ്റ്റിൽ വാഹന പരിശോധനക്കിടെയാണ് സംഘം പിടിയിലായത്. എംഡിഎംഎക്കു പുറമെ കഞ്ചാവ്, ഹാഷിഷ് ഓയിൽ, ഡയസ്പാം ഗുളികകൾ എന്നിവയുമായും ഇവരിൽ നിന്ന് പിടിച്ചതായി എക്‌സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News