സ്വാശ്രയ മെഡിക്കൽ പ്രവേശനം; മേൽനോട്ട സമിതിക്ക്‌ സ്വമേധയാ ഇടപെടാമെന്ന് സുപ്രീംകോടതി

സ്വാശ്രയ മെഡിക്കൽ കോളേജ്‌ പ്രവേശനത്തിൽ ക്രമക്കേട്‌ കണ്ടാൽ മേൽനോട്ട സമിതിക്ക്‌ സ്വമേധയാ ഇടപെടാമെന്ന്‌ സുപ്രീംകോടതി. കേരള ഹൈക്കോടതി വിധി ശരിവച്ചുകൊണ്ട്‌ ജസ്‌റ്റിസ്‌ എൽ നാഗേശ്വര റാവു, ജസ്‌റ്റിസ്‌ അഭയ്‌ എസ്‌ ഓക എന്നിവരടങ്ങിയ ബഞ്ചിന്റെതാണ്‌ നിർണായക ഉത്തരവ്‌.

പ്രവേശന മേൽനോട്ട സമിതിയുടെ അധികാര പരിധിയെ ചോദ്യം ചെയ്‌ത്‌ കേരള ഹൈക്കോടി വിധിക്കെതിരെ കരുണ മെഡിക്കൽ കോളേജ്‌ സമർപ്പിച്ച ഹർജിയാണ്‌ സുപ്രീംകോടതി തള്ളിയത്‌.

വിദ്യാർഥികളുടെ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ മേൽനോട്ട സമിതിക്ക്‌ പരാതികൾ ഇല്ലാത്തപക്ഷം സ്വമേധയാ ഇടപെടാൻ അധികാരമില്ലെന്നായിരുന്നു ഹർജിക്കാരായ കരുണ മെഡിക്കൽ കോളേജിന്റെ വാദം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News