സൗന്ദര്യമത്സരത്തില്‍ തിളങ്ങി അട്ടപ്പാടി സ്വദേശിനി അനു പ്രശോഭിനി

ഇരുള സമുദായക്കാരിയായ അനു പ്രശോഭിനി ഇനി സൗന്ദര്യ മത്സരത്തില്‍ തിളങ്ങും.തൃശൂരില്‍ നടന്ന മിസ് കേരള ഫിറ്റ്‌നസ് ഫാഷന്‍ മത്സരത്തില്‍ അട്ടപ്പാടി സ്വദേശിനി അനുവാണ് ഫൈനല്‍ റൗണ്ടിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. അയ്യപ്പനും കോശിയും ഫെയിം നടന്‍ പഴനിസ്വാമിയുടെ മകളാണ് അനു പ്രശോഭിനി.

മിസ് കേരള ഫിറ്റ്‌നസ്സ് ഫാഷനിലേക്ക് തന്നെ തെരഞ്ഞെടുത്തതില്‍ സന്തോഷമുണ്ടെന്നും തങ്ങളെപ്പോലുള്ളവര്‍ക്ക് ഇങ്ങനെയുള്ള അവസരങ്ങള്‍ ലഭിക്കുന്നത് അപൂര്‍വമാണെന്നും അനു പറഞ്ഞു.

അനു പ്രശോഭിനിയെ അഭിനന്ദിച്ച് നിരവധിപേരാണ് രംഗത്തെത്തുന്നത്. അനു പ്രശോഭിനിയുടെ വരവ് സൗന്ദര്യത്തിന്റെ ചരിത്ര-വര്‍ണ-വംശ-സമുദായ നിര്‍ണയനങ്ങള്‍ അട്ടിമറിക്കുമെന്നാണ് സമൂഹ മാധ്യമങ്ങളില്‍ ഉയരുന്ന അഭിപ്രായങ്ങള്‍.

അനു പ്രശോഭിനിയുടെ നേട്ടത്തെ അഭിനന്ദിച്ചുകൊണ്ട് സാമൂഹ്യ പ്രവര്‍ത്തക ധന്യ രാമന്‍, ചലച്ചിത്ര പ്രവര്‍ത്തകനും എഴുത്തുകാരനുമായ ജി.പി. രാമചന്ദ്രന്‍ എന്നിവര്‍ രംഗത്തുവന്നിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here